ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. അതിനൊപ്പം തന്നെ മികച്ച ചിത്രങ്ങളിൽ നായകനായി അഭിനയിച്ചും കയ്യടി നേടുന്ന ബേസിൽ, മലയാള സിനിമയിൽ സ്വന്തമായ ഒരിടം നേടിക്കഴിഞ്ഞു. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ബേസിൽ ജോസഫ്, ജാനേമൻ, പാൽത്തു ജാൻവർ, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങളിലൂടെ നായകനായി മൂന്ന് ഹിറ്റുകളും സമ്മാനിച്ച് കഴിഞ്ഞു. ബേസിലിന്റെ ഏറ്റവും പുതിയ റിലീസായ ജയ ജയ ജയ ജയഹേ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. ഇപ്പോഴിതാ ബേസിൽ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് വരുന്നത്. മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട യുവതാരമായ പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണ് ബേസിൽ ജോസഫ് അടുത്തതായി ഒരുക്കാൻ പോകുന്നതെന്നാണ് സൂചന.
ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം നിർമ്മിച്ച വിശാഖ് സുബ്രമണ്യമാണ്, തന്റെ മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നതെന്ന് വാർത്തകൾ പറയുന്നു. ആദി, ഹൃദയം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ പ്രണവ് ചെയ്യാൻ പോകുന്ന പുതിയ ചിത്രമേതെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. പ്രണവിനൊപ്പം ഒരു ചിത്രം കൂടി ചെയ്യാനുള്ള ആഗ്രഹം തനിക്കുണ്ടെന്ന് വിനീത് ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു. ഏതായാലും വിനീതിന്റെ ശിഷ്യൻ കൂടിയായ ബേസിൽ ജോസഫിനൊപ്പം പ്രണവ് ഒന്നിച്ചാൽ, അതൊരു മികച്ച ചിത്രമാവുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ പ്രണവ് ആരാധകരും മലയാള സിനിമ പ്രേമികളും. അടുത്ത വർഷമാണ് പ്രണവ് മോഹൻലാൽ- ബേസിൽ ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.