മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ് ബി. പതിനഞ്ച് വർഷം മുൻപ് റിലീസ് ചെയ്ത ഈ ചിത്രം അമൽ നീരദിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഇപ്പോൾ ഇതിന്റെ രണ്ടാം ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ബിലാൽ കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികൾ. 2017 ലാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചതെങ്കിലും, ഇതുവരെ അതിന്റെ ജോലികൾ ആരംഭിച്ചില്ല. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം ഈ ചിത്രം ആരംഭിക്കുമെന്നാണ് സൂചന. ബിലാലിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടൻ ബാല ഇതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ബിഗ് ബിയിൽ ബാല അവതരിപ്പിച്ച മുരുകൻ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാവും ബിലാലിലും അദ്ദേഹം ചെയ്യുക. ആദ്യ ഭാഗത്തേക്കാളും മാസ്സ് ആയിരിക്കും മുരുകൻ ഈ രണ്ടാം ഭാഗത്തിൽ എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ബിലാൽ എന്നാരംഭിക്കുമെന്ന് മമ്മൂട്ടി, അമൽ നീരദ് എന്നിവരാണ് പറയേണ്ടതെന്നും, തനിക്ക് അതിനെ കുറിച്ചുള്ള അറിവുകൾ ഇല്ലെന്നും ബാല പറഞ്ഞു. 2020 മാർച്ചിൽ ഷൂട്ടിംഗ് തുടങ്ങാൻ പ്ലാൻ ചെയ്തപ്പോഴാണ് കോവിഡ് വന്നു എല്ലാം നിർത്തിയതെന്നും ബാല പറയുന്നു. ബാലക്കൊപ്പം ആദ്യ ഭാഗത്തിൽ വേഷമിട്ട മനോജ് കെ ജയൻ, മംമ്‌ത മോഹൻദാസ് എന്നിവരും ഈ രണ്ടാം ഭാഗത്തിൽ ഉണ്ടാവും. ഇവരെ കൂടാതെ മലയാളത്തിലെ ഒരു പ്രമുഖ യുവ താരവും ഈ ചിത്രത്തിന്റെ ഭാഗമാവുമെന്ന് സൂചനയുണ്ട്. അമൽ നീരദ് പ്രൊഡക്ഷന്സും ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നതെന്നും വാർത്തകളുണ്ട്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.