മലയാളത്തിന്റെ യുവ താരം പ്രണവ് മോഹൻലാൽ നായകനാവുന്ന അടുത്ത ചിത്രമേത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകർ. നായകനായി അഭിനയിച്ച മൂന്നു ചിത്രങ്ങളിൽ രണ്ടും ബ്ലോക്ക്ബസ്റ്റർ ആക്കിയ ആളാണ് പ്രണവ്. ജീത്തു ജോസഫ് ഒരുക്കിയ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി ബ്ലോക്ക്ബസ്റ്റർ സമ്മാനിച്ച പ്രണവിന്റെ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയമായില്ല. എന്നാൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന പ്രണവ് ചിത്രം അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചു ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. അപ്പോൾ മുതൽ സിനിമാ പ്രേമികൾ കാത്തിരിക്കുകയാണ് പ്രണവിന്റെ അടുത്ത ചിത്രം ഏതെന്നറിയാൻ. ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത വിവരങ്ങൾ പ്രകാരം, പ്രണവ് നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദ് ആണ്.
അദ്ദേഹം തന്നെ നിർമ്മിക്കാനും പോകുന്ന ഈ ചിത്രം രചിക്കുന്നത് അഞ്ജലി മേനോൻ ആണെന്നും വാർത്തകൾ പറയുന്നു. പ്രശസ്ത നടി നസ്രിയ നസിം ആണ് ഇതിലെ നായികാ വേഷം ചെയ്യുന്നത് എന്നും, അതുപോലെ യുവ നടനും ജയറാമിന്റെ മകനുമായ കാളിദാസ് ജയറാമും ഇതിൽ ഒരു പ്രധാന വേഷം ചെയ്യുമെന്നും വാർത്തകൾ വരുന്നുണ്ട്. ലിറ്റിൽ സ്വയമ്പ് കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് പ്രവീൺ പ്രഭാകർ ആയിരിക്കുമെന്നും വാർത്തകൾ പറയുന്നു. ഒഫീഷ്യൽ ആയി സ്ഥിതീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ, ട്രാൻസ് എന്നിവയാണ് അൻവർ റഷീദ് ഒരുക്കിയ മുഴുനീള ചിത്രങ്ങൾ. കേരളാ കഫേ, അഞ്ചു സുന്ദരികൾ എന്നീ ആന്തോളജി ചിത്രങ്ങളിലെ രണ്ടു ഭാഗങ്ങളും അൻവർ റഷീദ് സംവിധാനം ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.