Maari 2 Movie
ഇന്ത്യയുടെ മൈക്കൽ ജാക്സൺ എന്നാണ് പ്രഭുദേവ അറിയപ്പെടുന്നത്. ഡാൻസർ എന്ന നിലയിൽ അദ്ദേഹം പുലർത്തുന്ന വൈദഗ്ധ്യം അത്ര മാത്രമാണ്. പ്രഭുദേവയുടെ നൃത്ത ചുവടുകൾ ആവേശമാക്കിയ തലമുറകൾ നമ്മുക്കുണ്ട്. അദ്ദേഹത്തിന്റെ നൃത്ത രംഗങ്ങൾ കണ്ടു വിസ്മയിക്കാത്തവരോ കോരിത്തരിക്കാത്തവരോ ആയി ആരും തന്നെ ഉണ്ടാവാൻ സാധ്യതയില്ല. ഡാൻസർ എന്ന നിലയിൽ മാത്രമല്ല, ഒരു അഭിനേതാവ് ആയും സംവിധായകൻ ആയും ഇന്ത്യ മുഴുവൻ പ്രശസ്തനാണ് അദ്ദേഹം. തമിഴിലെയും ബോളിവുഡിലെയും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ഒട്ടേറെ സൂപ്പർ ഹിറ്റുകളിലെ നായകനുമാണ്. ഇപ്പോൾ വരുന്ന വാർത്ത സിനിമാ പ്രേമികളെയും നൃത്ത പ്രേമികളെയും ആവേശം കൊള്ളിക്കുന്ന ഒന്നാണ്. ഏവരും കാത്തിരിക്കുന്ന ധനുഷിന്റെ മാരി 2 എന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനത്തിന് നൃത്ത സംവിധാനം നിർവഹിക്കാൻ പോകുന്നത് പ്രഭുദേവ ആണ്.
ധനുഷ് തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്. അദ്ദേഹത്തിന്റെ അത്ഭുതം നിറഞ്ഞ നൃത്ത ചുവടുകൾ കണ്ടു അത്ഭുതപ്പെട്ടു വളർന്ന താൻ അദ്ദേഹം ഒരുക്കുന്ന നൃത്ത ചുവടുകൾ വെക്കാൻ തയ്യാറാവുകയാണ് എന്ന് പറഞ്ഞ ധനുഷ് , ഇത് തന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത വിസ്മയകരമായ ഒരു നിമിഷം ആണെന്നും പറയുന്നു. തമിഴ് സിനിമയിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാൾ ആണ് ധനുഷും. ആ ധനുഷ് പ്രഭുദേവയുടെ നൃത്ത സംവിധാനത്തിൽ നൃത്തം വെക്കുക എന്ന് പറഞ്ഞാൽ അത് മാത്രം മതി ആരാധകരെ ആവേശത്തിലാഴ്ത്താൻ. മലയാള താരം ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ പ്രധാന വില്ലൻ ആയി എത്തുന്നത്. ധനുഷ് തന്നെയാണ് വണ്ടർ ബാർ ഫിലിമ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.