[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി കേരളക്കരയെ ഞെട്ടിക്കാൻ പീറ്റർ ഹെയ്ൻ..

പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിച്ചതയായ വ്യക്തിയാണ് പീറ്റർ ഹെയ്ൻ. ഇന്ത്യൻ സിനിമയിലെ തന്നെ പല ഭാഷകളിലെ ചിത്രങ്ങൾക്ക് വേണ്ടി ആക്ഷൻ ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാധവൻ നായകനായിയെത്തിയ ‘മിന്നലെ’ എന്ന ചിത്രത്തിന് വേണ്ടിയാണ് പീറ്റർ ഹെയ്ൻ ആദ്യമായി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരുന്നത്. 2003ൽ പുറത്തിറങ്ങിയ ഗൗതം മേനോൻ ചിത്രമായ ‘കാക്ക കാക്ക’ യിലൂടെയാണ് പ്രേക്ഷകർ പീറ്റർ ഹെയ്‌നെ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് അന്യൻ, ഗജിനി, ശിവാജി, യന്തിരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ തന്നെ മികച്ച ആക്ഷൻ ഡയറക്ടരുമാറിൽ ഒരാളായിമാറി.

2015ൽ പുറത്തിറങ്ങിയ ബാഹുബലിയിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും വിലമതിക്കുന്ന ആക്ഷൻ ഡയറക്ടറായി അദ്ദേഹം പേരെടുത്തു. കലാഭവൻ മണി നായകനായി 2004ൽ പുറത്തിറങ്ങിയ ‘മത്സരം’ എന്ന ചിത്രമാണ് പീറ്റർ ഹെയ്ൻ ആദ്യമായി ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത മലയാള ചിത്രം. 2016ൽ പുറത്തിറങ്ങിയ പുലിമുരുകൻ എന്ന ചിത്രത്തിലൂടെയാണ് കേരളത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ന് മലയാളത്തിൽ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുവാൻ പീറ്റർ ഹെയ്ൻ തന്നെ വേണം എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അന്യ ഭാഷ ചിത്രങ്ങൾ ധാരാളമുള്ള പീറ്റർ ഹെയ്‌നെ തേടി ഒരുപാട് മലയാള ചിത്രങ്ങളും വരുന്നുണ്ട്.

പുലിമുരുകന് ശേഷം മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയന് വേണ്ടി ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് പീറ്റർ ഒരുക്കിയിരിക്കുന്നത്, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിനും ആക്ഷൻ ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്. ആദിയിലെ ആക്ഷൻ രംഗങ്ങൾ വളരെ അനായസത്തോട് കൂടി കൈകാര്യം ചെയ്ത പ്രണവിന് മലയാള സിനിമയിൽ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ ആയിരിക്കും പീറ്റർ ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’ എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുവാൻ പീറ്റർ ഹെയ്ൻ ഈ മാസം അവസാനം ടീമിൽ ഭാഗമാവും. മമ്മൂട്ടിയുടെ തന്നെ ഏവരും കാത്തിരിക്കുന്ന ‘മാമാങ്കം’ എന്ന സിനിമയിൽ ഒരു പ്രധാനപ്പെട്ട ആക്ഷൻ രംഗം പീറ്റർ ഹെയ്നാണ് ഒരുക്കുന്നതെന്നും സൂചനയുണ്ട്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളായ കാളിയനിലും മാർത്താണ്ഡ വർമ്മയിലും പീറ്റർ ഹെയ്‌ൻ ഭാഗമാകും എന്നും റിപ്പോർട്ടുകളുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.