[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയചരിത്രം ആവർത്തിക്കാൻ സൈറാ ബാനു ടീം വീണ്ടും ഒന്നിക്കുന്നു…

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സെബാസ്റ്റ്യൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘സൈറാ ബാനു’. ബിപിൻ ചന്ദ്രനും ആർ. ജെ ഷാനും ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത്. മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം ചെയ്ത മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയായിരുന്നു ഇത്. സൈറാ ബാനു എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. എന്റെ സൂര്യപുത്രിക്ക് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിച്ചതയായ അമലയും മലയാളത്തിൽ വലിയൊരു തിരിച്ചു വരവ് നടത്തിയ ചിത്രമാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയവും കരസ്ഥമാക്കിയിരുന്നു. ഇറോസ് ഇന്റർനാഷണലിന്റെ ബാനറിലായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയിരുന്നത്. കുടുംബ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആന്റണി സോണി സെബാസ്റ്റ്യൻ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രവും മഞ്ജു വാര്യരെ നായികയാക്കി മറ്റൊരു ഫാമിലി എന്റർട്ടയിനറായിരിക്കും എന്നാണ് അറിയാൻ സാധിച്ചത്. സൈറാ ബാനുവിന്റെ അണിയറ പ്രവർത്തകർ തന്നെയായിക്കും ഈ ചിത്രത്തിലുമെന്ന് സൂചനയുണ്ട്. സൈറ ബാനുവിന് വേണ്ടി സംഗീതം ഒരുക്കിയിരുന്നത് മെജോ ജോസഫ് ആയിരുന്നു, ഛായാഗ്രഹണം നിർവഹിച്ചിരുന്നത് അബ്ദുൽ റഹിമും ലിജു പ്രഭാകരും ചേർന്നായിരുന്നു. മഞ്ജു വാര്യരുടെ റിലീസിനായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഒടിയൻ’. പ്രഭാ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തിലാണ് താരം ഇനി നായികയായി പ്രത്യക്ഷപ്പെടുന്നത്. ഒടിയന് ശേഷം വീണ്ടും ഒരു മോഹൻലാൽ ചിത്രത്തിൽ തന്നെയാണ് മഞ്ജു വാര്യർ നായികയായിയെത്തുന്നത്. ലൂസിഫറിന് ശേഷം സൈറ ബാനു ടീമിന്റെ ചിത്രത്തിൽ ഭാഗമാവും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.