[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇന്ത്യൻ സിനിമയുടെ അഭിമാനമായ പേരൻപിന്റെ സെൻസറിങ് പൂർത്തിയായി…

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ‘പേരൻപ്’. തങ്ക മീൻകൾ എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകൻ കൂടിയാണ് റാം. മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ റൊട്ടേർഡമിൽ വെച്ചു നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഏഷ്യൻ പ്രീമിയർ ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കുകയുണ്ടായി. അന്താരാഷ്ട്ര ലെവലിൽ സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണിത്. അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ വേഷമിടുന്നത്. മമ്മൂട്ടിയുടെ അമുധവൻ എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചു ആദ്യം പുറത്തിറങ്ങിയ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലും തമിഴിലുമായും ചിത്രം റിലീസിമായി ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് പേരൻപിന്റെ സെൻസറിങ് പൂർത്തിയായത്.

പേരൻപിന് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം 2മണിക്കൂർ 27 മിനുറ്റ് ദൈർഘ്യമുണ്ട്. സെൻസർ ബോർഡിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7 നായിരിക്കും പേരൻപ് റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിൽ തന്നെ നാഴികകല്ലായി മാറാൻ സാധ്യതയുള്ള ചിത്രം മമ്മൂട്ടിയുടെ ജന്മദിനത്തിൽ തന്നെ ഇറക്കാൻ സാധിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമായി നടക്കുന്ന കാര്യം തന്നെയാണ്. റിലീസ് ഡേറ്റ് വൈകാതെ തന്നെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി സ്ഥിതികരിക്കും. സിദ്ദിക്ക്, സുരാജ്‌ വെഞ്ഞാറമൂട് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രഥമനാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.