25000 രൂപയ്ക്ക് ഒരു സിനിമ.. കേള്‍ക്കുമ്പോള്‍ ഇതെല്ലാം നടക്കുമോ എന്നു ആലോചിച്ച് നെറ്റി ചുളിക്കാന്‍ വരട്ടെ. 25000 രൂപയ്ക്ക് ഒരു സിനിമയെടുത്ത് റിലീസിങ്ങിന് ഒരുക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.
പോരാട്ടം എന്ന്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. സുഹൃത്തുക്കളില്‍ നിന്നും സ്വരൂപിച്ച പണം കൊണ്ട് പ്ലാന്‍ ബി ഇന്‍ഫോടൈന്‍മെന്‍റ്സിന്‍റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ തന്നെ പുറത്തു വിട്ടു. മൂത്തൊന്‍, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത പവി ശങ്കറാണ് പോരാട്ടത്തിന് വേണ്ടി പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
ഏതാനും സിനിമകളില്‍ ബാലതാരമായി എത്തിയ ശാലിന്‍ സോയാ നായികയായി എത്തുന്ന ആദ്യ സിനിമ കൂടിയാണ് പോരാട്ടം. ശാലിന്‍ സോയയെ മാറ്റി നിര്‍ത്തിയാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്.
നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. 4K ക്വാളിറ്റിയിലാണ് പോരാട്ടം ശ്രീരാജ് ഒരുക്കിയിരിക്കുന്നത്.
ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിങും മുജീബ് മജീദ് സംഗീതവും കൈകാര്യം ചെയ്യുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…
This website uses cookies.