മെഗാ സ്റ്റാർ മമ്മൂട്ടിയും യുവ താരം ടോവിനോ തോമസും ഒന്നിക്കുന്നു. കുഞ്ഞി രാമായണം, ഗോദ എന്നെ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ബേസിൽ ജോസഫ് ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് മമ്മൂട്ടിയും ടോവിനോ തോമസും ഒരുമിച്ചെത്തുന്നത്.
കുറച്ചു ദിവസങ്ങൾ മുൻപേ ഇങ്ങനെ ഒരു വാർത്ത പരന്നെങ്കിലും സംവിധായകൻ ബേസിൽ ജോസഫ് ഇന്നാണ് ഈ വാർത്ത ഔഗ്യോഗികമായി പ്രഖ്യാപിക്കുന്നത്.
തന്റെ ഫേസ്ബുക് പേജിലൂടെയാണ് ബേസിൽ ഈ വാർത്ത ഒഫീഷ്യൽ ആയി പുറത്തു വിട്ടത്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി, അതുപോലെ എ വി എ പ്രൊഡക്ഷന്സിനു വേണ്ടി എവി അനൂപ് എന്നിവർ ചേർന്നാണ്.
ബാക്കി വിവരങ്ങൾ പുറകെ അറിയിക്കാം എന്നാണ് ബേസിൽ ജോസഫ് പറഞ്ഞിരിക്കുന്നത്. ഇന്ന് ബേസിൽ ജോസഫ് വിവാഹിതൻ ആവുകയാണ്. കല്യാണ തിരക്കുകൾ കഴിഞ്ഞു ചിത്രത്തെ കുറിച്ചുള്ള കൂടുത വിവരങ്ങൾ പ്രേക്ഷകരുമായി പങ്കു വെക്കാം എന്ന ഉറപ്പും നൽകുന്നുണ്ട് ബേസിൽ.
ബേസിലിന്റെ ആദ്യ ചിത്രമായ കുഞ്ഞി രാമായണം പുറത്തിറങ്ങിയത് 2015 ഓണം സീസണിൽ ആണ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഒരു ബോക്സ് ഓഫീസ് വിജയമായിരുന്നു.
അതിനു ശേഷം ബേസിൽ ഒരുക്കിയ ചിത്രമാണ് ടോവിനോ നായകനായ ഗോദ. ഈ വർഷം മെയ് മാസത്തിൽ പ്രദർശനത്തിന് എത്തിയ ഗോദയും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി.
ടോവിനോയുടേതായി ഇനി വരാൻ പോകുന്ന ചിത്രങ്ങൾ തരംഗം, അബി ആൻഡ് അനു, മായാനദി , മറഡോണ എന്നിവയാണ്.
മമ്മൂട്ടിയുടെ വരാൻ പോകുന്ന റിലീസുകൾ പുള്ളിക്കാരൻ സ്റ്റാറാ, മാസ്റ്റർപീസ്, സ്ട്രീറ്റ് ലൈറ്റ്‌സ്, പേരന്പ്, പരോൾ എന്നിവയാണ്.
ഏതായാലും അധികം വൈകാതെ തന്നെ ബേസിൽ ജോസഫ്- മമ്മൂട്ടി- ടോവിനോ തോമസ് ചിത്രം ആരംഭിക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.