മലയാള സിനിമയിലെ പ്രശസ്‌ത യുവ താരങ്ങളിൽ ഒരാളായ സണ്ണി വെയ്ൻ ഇന്ന് വിവാഹിതനായി. രാവിലെ 6 മണിക്ക് ഗുരുവായൂരിൽ വെച്ചായിരുന്നു സണ്ണി വെയ്നിന്റെ വിവാഹം. ഒരുപാട് മാധ്യമ ശ്രദ്ധ നൽകാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ്
മലയാള സിനിമയിലെ പ്രശസ്‌ത യുവ താരങ്ങളിൽ ഒരാളായ സണ്ണി വെയ്ൻ ഇന്ന് വിവാഹിതനായി. രാവിലെ 6 മണിക്ക് ഗുരുവായൂരിൽ വെച്ചായിരുന്നു സണ്ണി വെയ്നിന്റെ വിവാഹം. ഒരുപാട് മാധ്യമ ശ്രദ്ധ നൽകാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെക്കന്റ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലൂടെ ദുൽക്കർ സല്മാന് ഒപ്പമാണ് സണ്ണി വെയ്ൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സെക്കന്റ് ഷോയിലെ കുരുടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയപ്പോൾ സണ്ണി വെയ്ൻ എന്ന നടനും താരവും മലയാള സിനിമയിൽ സജീവമായി. പിന്നീട് തട്ടത്തിൻ മറയത്തു എന്ന നിവിൻ പോളി- വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സണ്ണിയുടെ ഒരു അതിഥി വേഷത്തിനു പോലും ലഭിച്ച വൻ സ്വീകാര്യത ഈ നടന് ലഭിച്ച പ്രേക്ഷക പ്രീതിക്ക് ഉദാഹരണമാണ്.
പിന്നീട് ഒട്ടേറെ ചിത്രങ്ങളിലൂടെ സണ്ണി വെയ്ൻ മലയാളി പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം ഉറപ്പിച്ചു. ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ, കായംകുളം കൊച്ചുണ്ണി, ആൻ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഈ നടന്റെ കഴിവ് നമ്മുക്ക് കാണിച്ചു തന്നു. അന്നയും റസൂലും, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ഡബിൾ ബാരൽ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നിവയും സണ്ണി വെയ്ൻ തിളങ്ങിയ ചിത്രങ്ങൾ ആണ്. ഈ അടുത്തിടെ റീലീസ് ചെയ്ത ജൂണ് എന്ന ചിത്രത്തിലെ അതിഥി വേഷവും കായംകുളം കൊച്ചുണ്ണിയിലെ വില്ലൻ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.