[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സണ്ണി വെയ്ന് വിവാഹ മംഗളാശംസകൾ നേർന്നു ജനപ്രിയനും..!

പ്രശസ്ത യുവ താരം സണ്ണി വെയ്ൻ ഇന്ന് രാവിലെ ഏഴു മണിക്കാണ് ഗുരുവായൂരിൽ വെച്ചു വിവാഹിതനായത്. പലർക്കും ഈ വാർത്ത വലിയ സർപ്രൈസ് ആയിരുന്നു. മാധ്യമങ്ങളെ ഒന്നും അറിയിക്കാതെ വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളേയും മാത്രം സാക്ഷി നിർത്തി ആയിരുന്നു സണ്ണി വെയ്ൻ എന്ന സുജിത് ഉണ്ണികൃഷ്ണന്റെ വിവാഹം. രഞ്ജിനി എന്നാണ് സണ്ണി വെയ്ൻ വിവാഹം ചെയ്ത പെണ്കുട്ടിയുടെ പേര്‌. വിവാഹ വാർത്ത അറിഞ്ഞപ്പോൾ മുതൽ മലയാള സിനിമാ ലോകത്ത് നിന്നും സണ്ണി വെയ്നും ഭാര്യക്കും വിവാഹ മംഗളാശംസകൾ പ്രവഹിക്കുകയാണ്.

ജനപ്രിയ നായകൻ ദിലീപും സണ്ണി വെയ്നും ഭാര്യക്കും മംഗളാശംസകൾ നേർന്നു.വധൂവരന്മാരെ നേരിൽ കണ്ടാണ് ദിലീപ് ആശംസകൾ അറിയിച്ചത്. ഇവരുടെ കല്യാണം നടക്കുന്ന സമയത്ത് ദിലീപും ഗുരുവായൂരിൽ ഉണ്ടായിരുന്നു. ഏതായാലും വധൂവരന്മാർക്കൊപ്പം ഉള്ള ജനപ്രിയ നായകന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

സിനിമാ രംഗത്തു നിനുള്ളവർക്കു വേണ്ടിയുള്ള കല്യാണ റീസെപ്‌ഷൻ ഉടൻ ഉണ്ടാകും എന്നാണ് സൂചന. ഏതായാലും സണ്ണി വെയ്നും ഭാര്യ രഞ്ജിനിക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വിവാഹ ജീവിതം ഏവർക്കും ഒപ്പം ഓണ്ലൂക്കേർസ് മീഡിയയും ആശംസിക്കുന്നു.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

21 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.