മലയാള സിനിമയിൽ വർഷങ്ങൾക്കു മുൻപ് അരങ്ങേറ്റം കുറിച്ച് ഏറെ ശ്രദ്ധ നേടിയ നടൻ ആണ് നരെയ്ൻ. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നിർണ്ണായകമായ വേഷങ്ങൾ ചെയ്ത നരെയ്ൻ തമിഴിലും സൂപ്പർ ഹിറ്റുകളുടെ ഭാഗമായി ഏറെ ശ്രദ്ധ നേടി. ഈ അടുത്തിടെ ഇറങ്ങി ബ്ലോക്ക്ബസ്റ്റർ ആയ കൈദി എന്ന തമിഴ് ചിത്രത്തിലെ നരെയ്‌ന്റെ പ്രകടനം അദ്ദേഹത്തിന് ഏറെ അഭിനന്ദനം നേടിക്കൊടുത്തു. ഇപ്പോൾ മലയാളത്തിലും കൂടുതൽ തമിഴിൽ ആണ് അദ്ദേഹം അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിൽ നിന്ന് പെട്ടെന്ന് തനിക്കു അവസരങ്ങൾ ഇല്ലാതെ വന്നപ്പോൾ ആണ് താൻ തമിഴിൽ കൂടുതൽ സജീവമായത് എന്നും മലയാളത്തിലെ അവസരങ്ങൾ ഇല്ലാതെ ആയതു ഇപ്പോഴും മനസ്സിലാക്കാൻ പറ്റാത്ത കാരണങ്ങൾ കൊണ്ടാണ് എന്നും നരെയ്ൻ പറയുന്നു. വലിയ പ്രതിസന്ധി ആണ് ഒരു ഘട്ടത്തിൽ സിനിമയിൽ നിന്ന് അഭിമുഖീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
അന്ന് കുടുംബം ഒപ്പം നിന്നതു കൊണ്ടാണ് അതിനെ ഒക്കെ നേരിടാൻ പറ്റിയത് എന്നും അദ്ദേഹം പറയുന്നു. ഒന്നോ രണ്ടോ ചിത്രങ്ങൾ ഇല്ലാതെ ആയി പോകുന്നത് മനസിലാക്കാം എന്നും എന്നാൽ കരാർ ആയ അഞ്ചും ഏഴും ചിത്രങ്ങൾ ഒക്കെ ഒരുമിച്ചു ക്യാൻസൽ ആയി പോകുന്നത് എന്ത് കൊണ്ടാണ് എന്ന് ഇന്നും അറിയില്ല എന്ന് നരെയ്ൻ പറയുന്നു. കുറെയേറെ ചിത്രങ്ങൾ ഇടയ്ക്കു വെച്ച് നിലച്ചപ്പോൾ ചിലതു ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിൽ വെച്ച് നഷ്ട്ടപെട്ടു ഈ നടന്. മുഖംമൂടി എന്ന ചിത്രം തീരാൻ രണ്ടു വർഷം എടുത്തതും നരെയ്‌ന് വിന ആയി. അത്രയും കാലം അദ്ദേഹത്തിന് നഷ്ടമായി. കുട്ടിക്കാലം മുതലേ ആത്മീയതയിൽ ഉണ്ടായിരുന്ന താല്പര്യം ആണ് ഈ ഘട്ടത്തിൽ ഒക്കെ പിടിച്ചു നില്ക്കാൻ തന്നെ സഹായിച്ച ഒരു ഘടകം എന്നും നരെയ്ൻ പറയുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.