പോക്കിരി സൈമൺ പറയുന്നത് വെറുമൊരു കഥയല്ല; നമുക്കിടയിൽ ഇപ്പോഴും ഉള്ള ചിലരുടെ ജീവിതം..
കുഞ്ചാക്കോ ബോബനെ നായകനാക്കി കൊന്തയും പൂണൂലും, പ്രിത്വി രാജിന്റെ നായകനാക്കി ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങൾ ഒരുക്കിയ ജിജോ ആന്റണി, യുവ താരം സണ്ണി വെയ്‌നിനെ നായകനാക്കി ഒരുക്കിയ പോക്കിരി സൈമൺ ഈ മാസം 22 നു കേരളത്തിലെ പ്രദർശന ശാലകളിൽ എത്തും. ശ്രീവരി ഫിലിമ്സിനു വേണ്ടി കൃഷ്ണൻ സേതുകുമാർ നിർമ്മിച്ചിരിക്കുന്ന ഈ മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ രചിച്ചിരിക്കുന്നത് ഡോക്ടർ കെ അമ്പാടി ആണ് . കടുത്ത വിജയ് ആരാധകനായ സൈമൺ എന്ന കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. സൈമൺ ആയി അഭിനയിക്കുന്നത് സണ്ണി വെയ്ൻ ആണ്. സണ്ണി വെയ്‌നൊപ്പം പ്രയാഗ മാർട്ടിൻ, ശരത് കുമാർ, ജേക്കബ് ഗ്രിഗറി , നെടുമുടി വേണു, സൈജു കുറുപ്പ് , ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് റിയൽ ലൈഫിലെ ചില കഥാപാത്രങ്ങളെ ആധാരമാക്കിയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത് എന്നാണ്. സൈമൺ, ദീപ തുടങ്ങി സണ്ണി വെയ്‌നും പ്രയാഗയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ മുതൽ സൈജു കുറുപ്പും ശരത്കുമാറും ജേക്കബ് ഗ്രിഗറിയുമെല്ലാം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. കഥാപാത്രങ്ങളുടെ പേര് പോലും റിയൽ ലൈഫ് ആളുകളുടെ തന്നെയാണ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
കേരളത്തിലെ നൂറിൽ അധികം സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം, മാസ്സ് ആക്ഷൻ രംഗങ്ങളും അടിപൊളി പാട്ടുകളും ഉൾപ്പെടുത്തി ഒരു പക്കാ വിജയ് ചിത്രം പോലെയാണ് ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ ഈണങ്ങളും പാപ്പിനു ഒരുക്കിയ കളർ ഫുൾ ആയ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടും എന്നുറപ്പാണ്. സണ്ണി വെയ്‌നിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് പോക്കിരി സൈമൺ. അഞ്ചു കോടി രൂപ ചെലവിട്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.