[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് ഏറെ കാലമായി പ്രതീക്ഷിച്ചിരുന്ന ഭാഗ്യമാണ് : മഞ്ജു വാര്യർ

തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്ന് മഞ്ജു വാരിയർ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം തുറന്നു പറയുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വല്യ ആഗ്രഹമായിരുന്നു. അന്നത് നടന്നില്ല. തിരിച്ചു വന്നശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. മഞ്ജു വാരിയർ പറഞ്ഞു.

ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ മഞ്ജു തന്റെ ആദ്യകാല ഹിറ്റ് കോമ്പോ ആയ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിച്ചിരുന്നു. എന്നും എപ്പോഴും എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലാണ് മോഹൻലാലിനൊപ്പം വീണ്ടും നായികയായി മഞ്ജു വാര്യർ എത്തിയത്. എന്നാൻ താൻ ഏറെ കാലമായി ആഗ്രഹിക്കുകയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്ന് മഞ്ജു പറഞ്ഞു.

മോഹൻലാലിനൊപ്പം വീണ്ടും ഒന്നിച്ചഭിനയിക്കുകയാണ് മഞ്ജു ഇപ്പോൾ. വിഎ ശ്രീകുമാർ മേനോൻ ചിത്രമായ ഒടിയനിലാണ് മോഹൻലാലിനൊപ്പം വീണ്ടും മഞ്ജു വാര്യർ എത്തുന്ന ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.