[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ് സേതുപതിയുടെ സ്ത്രീ വേഷം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തമിഴ് ആരാധകർക്കിടയിൽ മാത്രമല്ല, സൗത്ത് ഇന്ത്യൻ സിനിമാ ആരാധകർക്കിടയിൽ തന്നെ ഇഷ്ടമേറിയ താരമാണ് വിജയ് സേതുപതി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കിടയിൽ സിനിമയെന്ന തന്റെ സ്വപ്നത്തെ യാഥാർഥ്യമാക്കിയ വിജയ് സേതുപതി സിനിമാമോഹികൾക്ക് എന്നും ഒരു പ്രചോധനമാണ്.

പിസ്സ, നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രങ്ങളിലൂടെ ആണ് വിജയ് സേതുപതി തമിഴ് നാട്ടിലും കേരളത്തിലും ഒരേപോലെ ശ്രദ്ധ നേടുന്നത്. വേറിട്ട അഭിനയശൈലിയും മികച്ച സെലക്ഷനും വിജയ് സേതുപതി ചിത്രങ്ങളുടെ മൂല്യം എന്നും ഉയർത്തിയിരുന്നു. സിനിമക്ക് വേണ്ടി വിട്ടുവീഴ്ച ഇല്ലാത്ത അർപ്പണമനോഭാവമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ വിജയത്തിന്റെ അടിത്തറ.

അങ്ങനെയിരിക്കെയാണ് വിജയ് സേതുപതി പെണ് വേഷത്തിലെത്തുന്ന സൂപ്പർ ഡീലക്‌സ്‌ എന്ന സിനിമയിലെ സ്ത്രീ വേഷമണിഞ്ഞ വിജയ് സേതുപതിയുടെ ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. വിജയ് സേതുപതി തന്നെയാണ് തന്റെ ഫേസ്‍ബുക്കിൽ ഈ ഫോട്ടോ ഷെയർ ചെയ്തത്. സിനിമ പ്രേമികൾക്ക് ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു ഈ ചിത്രം. താരത്തിന്റെ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഈ ചിത്രത്തിൽ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.

2011ൽ പുറത്തിറങ്ങിയ ആരണ്യഘാണ്ഡം എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്ന് വന്ന ത്യാഗരാജൻ കുമാരരാജ ആണ് സൂപ്പർ ഡീലക്‌സിന്റെ സംവിധായകൻ. നിരൂപക പ്രശംസ ഒരുപാട്‌ നേടിയ ചിത്രമായിരുന്നു ആരണ്യഘാണ്ഡം .ഈ നൂറ്റാണ്ടിലെ തന്നെ ഇന്ത്യൻ സിനിമയിലെ മികച്ച നിയോ നോയർ ഗ്യാങ്സ്റ്റർ ചിത്രമായിരുന്നു ആരണ്യഘാണ്ഡം.

നീണ്ട ആറുവർഷങ്ങൾക്ക് ശേഷം ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘അനീതി കഥയ്കൾ’ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യമിട്ടിരുന്ന പേര്. എന്നാൽ അത് മാറ്റി സൂപ്പർ ഡീലക്‌സ്‌ എന്നാക്കിയിരുന്നു.


വിജയ് സേതുപതി ഒരു ട്രാൻസ്ജെൻഡർ ആയിട്ടാണ് ചിത്രത്തിൽ എത്തുക എന്ന സൂചന മുൻപ് ലഭിച്ചിരുന്നു. അപ്പോഴാണ് കഴിഞ്ഞ ദിവസം താരം പെൺവേഷം ധരിച്ച ഫോട്ടോ സമൂഹമാധ്യമങ്ങളിൽ എത്തിയത്.

തമിഴ് സിനിമാ ആരാധകർക്കൊപ്പം മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. വിജയ് സേതുപതിക്കൊപ്പം മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലും ഈ ചിത്രത്തിൽ അഭിനയിക്കുണ്ട്.

ഫഹദ് ഇപ്പോൾ അഭിനയിച്ച തമിഴ് സിനിമയായ വേലക്കാരൻ എന്ന ശിവകാർത്തികേയൻ-നായൻതാര ചിത്രത്തിന് ശേഷമായിരിക്കും സൂപ്പർ ഡീലക്സ് ഉണ്ടാവുക. ഡിസംബർ 12നാണ് വേലക്കാരൻ റിലീ‌സ് ചെയ്യുക എന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

തമിഴിലെ തന്നെ മികച്ച സംവിധായകർക്കൊപ്പമാണ് ത്യാഗരാജൻ കുമാരരാജ സൂപ്പർ ഡീലക്സിന് തിരക്കഥ ഒരുക്കുന്നത്. മിസ്സ്‌കിനും നളൻ കുമരസ്വാമിയും ത്യാഗരാജൻ കുമാരരാജയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഐ‌തിഹാസിക ഛായാഗ്രാഹകൻ പിസി ശ്രീരാം ആണ്. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്.

എല്ലാ മേഖലയിലും മികച്ച ടെക്നീഷ്യൻസും മികച്ച അഭിനേതാക്കളും ഒന്നിക്കുന്ന സൂപ്പർ ഡീലക്സിന്റെ റിലീസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.