ഈ ആഴ്‍ചത്തെ മലയാളം റിലീസ് ആയി എത്തിയ ചിത്രങ്ങളിൽ ഒന്നായ പോക്കിരി സൈമൺ ഇപ്പോൾ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി ബോക്സ് ഓഫീസിൽ കുതിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ജിജോ ആന്റണി ഒരുക്കിയ ഈ മാസ്സ് എന്റെർറ്റൈനെർ, നായകനായ സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയ ചിത്രം ആണ്. അതുപോലെ തന്നെ സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായും ആണ് ഈ ചിത്രം എത്തിയത്.
ഈ ചിത്രം സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ആണ് സ്വന്തം ആക്കിയത്. കെ അമ്പാടി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ശരത് കുമാർ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, അശോകൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച ഈ ചിത്രം എല്ലാ വിനോദ ഘടകങ്ങളും കോർത്തിണക്കിയ ഒരടിപൊളി ചിത്രമാണ്. കടുത്ത വിജയ് ആരാധകൻ ആയ സൈമൺ ആയാണ് സണ്ണി വെയ്ൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
വിജയ് ആരാധകരുടെ കഥ പറയുന്ന ഈ ചിത്രം കേരളത്തിലെ വിജയ് ആരാധകർ നിറഞ്ഞ മനസ്സോടെ ആണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകൻ ജിജോ ആന്റണി ചിത്രത്തെ അനാവശ്യമായി വിമർശിക്കുന്ന ബുദ്ധിജീവി നിരൂപകർക്കെതിരെ ഫേസ്ബുക് പോസ്റ്റും ആയി രംഗത്ത് വന്നിരുന്നു. എന്തായാലും വിമർശനങ്ങളെ അതിജീവിച്ചു മികച്ച വിജയത്തിലേക്കാണ് പോക്കിരി സൈമൺ കുതിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.