[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മഞ്ജു വാര്യരുടെ ഉദാഹരണം സുജാത വരുന്നു: പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ..!

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകരും സിനിമ പ്രേമികളും വിശേഷിപ്പിക്കുന്ന മഞ്ജു വാര്യർ നായിക ആയെത്തുന്ന ഉദാഹരണം സുജാത എന്ന ചിത്രം ഈ വരുന്ന സെപ്തംബര് 28 മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. നവാഗതനായ ഫാന്റം പ്രവീൺ ആണ് സംവിധാനം.

ജനപ്രിയ നടനായ ജോജു ജോര്ജും ജനപ്രിയ സംവിധായകനായ മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിനു മുൻപേ ഇവർ രണ്ടു പേരും ചേർന്ന് നിർമ്മിച്ചത് രണ്ടു വര്ഷം മുൻപേ പുറത്തു വന്ന ദുൽകർ സൽമാൻ ചിത്രമായ ചാർളി ആണ്. മാർട്ടിൻ പ്രക്കാട്ട് തന്നെയാണ് ചാർളി സംവിധാനം ചെയ്തത്. ഉദാഹരണം സുജാത എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ എല്ലാവരും തന്നെ കാത്തിരിക്കുന്നത്.

ഏറെ ആസ്വദിച്ചു ചെയ്ത ചിത്രമാണ് ഉദാഹരണം സുജാത എന്നാണ് മഞ്ജു വാര്യർ പറയുന്നത്. ചിത്രം അടുത്ത ആഴ്ച തീയേറ്ററുകളിൽ എത്തുന്നതിന്റെ ആവേശത്തിൽ ആണ് മഞ്ജു വാര്യർ. ഓരോ പ്രേക്ഷകർക്കും സുജാതയെ ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ എന്നും മഞ്ജു വാര്യർ പറയുന്നു. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്തു എല്ലാ സഹായങ്ങളും ആയി ഒപ്പം നിന്ന തിരുവനന്തപുരം സ്വദേശികൾക്കു, പ്രത്യേകിച്ച് ചെങ്കൽച്ചൂള നിവാസികൾക്ക്‌ മഞ്ജു വാര്യർ തന്റെ ഹൃദയം കൊണ്ട് നന്ദി പറഞ്ഞിട്ടും ഉണ്ട്. കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും കൂടി മഞ്ജു വാര്യർ ഓർത്തെടുക്കുന്നു. അതോടൊപ്പം ഉദാഹരണം സുജാതയുടെ കൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ദിലീപ് ചിത്രമായ രാമലീലക്കുള്ള പിന്തുണയും മഞ്ജു വാര്യർ സുജാതയെ കുറിച്ചുള്ള തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

ഗോപി സുന്ദർ സംഗീതം പകർന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ മധു നീലകണ്ഠൻ ആയിരുന്നു. മഞ്ജു വാര്യർക്ക് ഒപ്പം ഈ ചിത്രത്തിൽ ജോജു ജോർജ്, നെടുമുടി വേണു, അലെൻസിയർ, മമത മോഹൻദാസ് എന്നിവരും

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

7 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.