യുവ താരം ടോവിനോ തോമസ് ഈ വർഷം പ്രേക്ഷകരുടെ കയ്യടി ഏറെ നേടിയെടുത്ത യുവ താരം ആണ്. ലൂസിഫർ, വൈറസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഈ താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ റിലീസ് ആയ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്ന ചിത്രവും ഏവരുടെയും പ്രശംസക്ക് പത്രമാവുകയാണ്. ടോവിനോ തോമസിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ഈ ചിത്രത്തിലെ ഇസാക് ആയി അദ്ദേഹം നടത്തിയിരിക്കുന്നത് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു യുവ സംവിധായകൻ ആയാണ് ടോവിനോ പ്രത്യക്ഷപ്പെടുന്നത്. ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയി ആണ് ടോവിനോ സിനിമയിൽ എത്തിയത്. അങ്ങനെ വന്ന തനിക്കു സിനിമയിൽ എങ്കിലും സംവിധായകന്റെ വേഷം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നു ടോവിനോ പറയുന്നു.
ഈ ചിത്രത്തിൽ പറയുന്ന കഥയ്ക്ക് സംവിധായകൻ സലിം അഹമ്മദിന്റെ ജീവിതവുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള ഒരു വേഷം ചെയ്യാൻ സാധിച്ചതും ഒരു ഭാഗ്യമായാണ് ടോവിനോ തോമസ് കരുതുന്നത്. തന്റെ ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്കാരവും അതുപോലെ ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയും ലഭിക്കുന്ന സംവിധായകന്റെ വേഷത്തിൽ ആണ് ടോവിനോ എത്തുന്നത്. ആദ്യ ചിത്രം പൂർത്തിയാക്കാൻ ഏറെ കഷ്ട്ടപ്പെടുന്ന ഇസാക്കിന് അതിലും വലിയ ബുദ്ധിമുട്ടു ആണ് ആ ചിത്രം ഓസ്കാർ വേദിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ നേരിടേണ്ടി വരുന്നത്. ടോവിനോക്കൊപ്പം അനു സിതാര, സിദ്ദിഖ്, ലാൽ. ശ്രീനിവാസൻ , സലിം കുമാർ, ശരത് കുമാർ, വിജയ രാഘവൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.