[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സണ്ണി വെയ്ൻ പ്രൊഡക്ഷൻ ആദ്യചിത്രം ‘പടവെട്ട് ‘ ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ !!

നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പടവെട്ട് എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ൻ നിര്‍മാണ രംഗത്തേക്കുള്ള ആദ്യ ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ്.കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായാ നിവിൻ പോളിക്കൊപ്പം യുവാക്കളുടെ ഹരമായ സണ്ണി കൈ കോർക്കുമ്പോൾ ഇരുകൂട്ടരുടേം ആരാധകർ ആവേശത്തിലാണ്. ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യ ചിത്രം സണ്ണി വെയ്ൻ ഒരുക്കുന്നത് വമ്പൻ ബഡ്ജറ്റിൽ തന്നെയാണ്. ഏകദേശം 12 കോടി മുകളിൽ ബജറ്റ് ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിക്കുന്നത് ഗോവിന്ദ് വസന്തായിരിക്കും. 96 എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ട്ടിച്ച വ്യക്തിയാണ് ഗോവിന്ദ്. 4 വർഷം മുൻപ് ഹരം എന്ന ചിത്രത്തിന് വേണ്ടിയാണ് ഗോവിന്ദ് അവസാനമായി മലയാളത്തിൽ സംഗീതം ഒരുക്കിയത്.

ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കിയിരിക്കുന്നത്. മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകം അടുത്തിടെ ലിജു കൃഷ്ണ സംവിധാനം ചെയ്യുകയും സണ്ണി വെയ്ൻ നിർമ്മിക്കുകയും ചെയ്തിരുന്നു. തുറമുഖം എന്ന ചിത്രത്തിന് ശേഷം നിവിൻ പോളി പടവെട്ടിൽ ഭാഗമാവും. മൂത്തോൻ, ലവ് ആക്ഷൻ ഡ്രാമാ എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടെ റിലീസിനയി അണിയറയിൽ ഒരുങ്ങുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.