ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനും അഭിഷേക് ബച്ചനും ആണ് ഇന്ന് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുത്ത രണ്ടു പേര്. തങ്ങളുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ആൾ മരണപ്പെട്ടപ്പോൾ ഇരുവരും ആദ്യാവസാനം സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു എന്ന് മാത്രമല്ല, മരണപ്പെട്ട വീട്ടുജോലിക്കാരന്റെ ശവമഞ്ചവും ചുമന്നു നീങ്ങിയത് ബിഗ് ബിയും മകൻ അഭിഷേക് ബച്ചനും ആണ്. ഇരുവരുടെയും ഈ പ്രവൃത്തിക്കു ഹൃദയം നിറഞ്ഞ കയ്യടിയും ബഹുമാനവും ആണ് സോഷ്യൽ മീഡിയ ഇപ്പോൾ നൽകുന്നത്. തങ്ങളുടെ ജോലിക്കാരന്റെ അവസാന യാത്രയിലും അദ്ദേഹം അർഹിച്ച ബഹുമാനം നൽകിയ ബച്ചൻ കുടുംബം ഒരു മികച്ച സന്ദേശവും സംസ്ക്കാരവും തന്നെയാണ് നമ്മുക്ക് കാണിച്ചു തന്നത് എന്ന് സോഷ്യൽ മീഡിയ പറയുന്നു.
ഇരുവരും ശവമഞ്ചം വഹിച്ചു കൊണ്ട് നീങ്ങുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നാൽപ്പതു വയസ്സുള്ള ആ വീട്ടു ജോലിക്കാരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്ന ബച്ചൻ കുടുംബത്തിന്റെ ചിത്രങ്ങൾ ഒരു ആരാധകൻ ആണ് സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. തങ്ങൾക്കു വേണ്ടി ഇത്രയും കാലം വിശ്വസ്തതയോടെ ജോലി ചെയ്ത ആൾക്ക് നൽകുന്ന ആദരവും ബഹുമാനവും ആണ് ബച്ചൻ കുടുംബം കാഴ്ച വെച്ചത്. ആ മര്യാദ കാണിച്ച സീനിയർ ബച്ചനും ജൂനിയർ ബച്ചനും എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. ” ഇത് ഈ കുടുംബത്തിന്റെ മാതൃകയാണ്. തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് ആദരവും ബഹുമാനവും നല്‍കുകയെന്നത്. അതുകൊണ്ടാണ് പതിറ്റാണ്ടുകളായി വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഈ കുടുംബത്തിനുള്ളത്. എന്തൊക്കെയാണെങ്കിലും ഈ ലോകത്ത് ചില കാര്യങ്ങളെങ്കിലും ശരിയാണ്” എന്നതാണ് ഈ ചിത്രം പങ്കു വെച്ച് കൊണ്ട് ആരാധകർ പറയുന്ന വാക്കുകൾ.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.