അവതാരികയായും അഭിനേത്രിയായും മലയാളികൾക്ക് പ്രിയങ്കരിയായ യുവതാരമാണ് പേർളി മാണി. അഭിനേത്രി ആയാണ് തുടങ്ങിയതെങ്കിലും പരിപാടികളുടെ മികച്ച അവതരണത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറുകയായിരുന്നു പേർളി. പേർളിയുടെ സ്വതസിദ്ധമായ അവതരണശൈലിയും എല്ലാം തന്നെ വളരെ വേഗമാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പേർളി വിവിധ ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്കു മുൻപിൽ എത്തി മികച്ച പ്രകടനം കാഴ്ചവച്ചു. പ്രേതം, കാപ്പിരി തുരുത്ത്, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇപ്പോൾ മലയാളസിനിമയിൽ സജീവമായിമാറിയ പേർളി ഇപ്പോളിതാ പുതിയ മേഖലയിലേക്ക് കൂടി കടന്നിരിക്കുകയാണ്. മലയാള സിനിമയിലെ ഒരു ഗാനരചയിതാവായി കൂടിയാണ് പേർളി മാണി ഇനി അറിയപ്പെടുക.
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് ഇതിനോടകം തന്നെ ലോകശ്രദ്ധയാകർഷിച്ച ചിത്രമാണ്. ചിത്രത്തിലെ മാണിക്യമലരായ ഭൂവി എന്നു തുടങ്ങുന്ന ആദ്യ ഗാനം വലിയ തരംഗം സൃഷ്ടിച്ച മുന്നേറിയിരുന്നു കൂടാതെ ചിത്രത്തിലെ നായികയായ പ്രിയ വാര്യർ ഗാനത്തിലൂടെയാണ് ലോകമറിയുന്ന താരമായി മാറിയത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം കൂടി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ഒരു തമിഴ് ഗാനമാണ് കഴിഞ്ഞദിവസം പുറത്തിറങ്ങി വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ഈ പ്രണയ ഗാനത്തിനായാണ് പേർളി വരികൾ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ ഗാനം ശ്രദ്ധേയമായി മാറിയപ്പോൾ പേർളി മാണിയുടെ വരികളും വളരെയധികം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. എന്തായാലും പുത്തൻ മേഖലയിലും പേർളി തന്റെ കഴിവ് തെളിയിക്കുകയാണ് എന്ന് തന്നെ പറയാം.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.