ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ഈ വരുന്ന ജനുവരി 25 നാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ഒരു ടീസർ, പോസ്റ്ററുകൾ അതുപോലെ ഇതിലെ ഒരു ഗാനം എന്നിവ ഇപ്പോൾ സൂപ്പർ ഹിറ്റുകളാണ്. ഇതിലെ ആദ്യ ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിലീസ് ചെയ്തത്. ഷാരൂഖ് ഖാനും നായികയായ ദീപികയും സ്റ്റൈലിഷായി ആടി പാടുന്ന ബേഷരം രംഗ് എന്ന ആ ഗാനം ഇപ്പോൾ വിവാദത്തിന് നടുവിലാണ്. ആ ഗാനത്തിന്റെ വരികളുടെ അർഥം ലജ്ജയില്ലാതെ നിറം എന്നാണ്. പക്ഷെ അതിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം കാവിയാണെന്നും, ആ നിറത്തെ ലജ്ജയില്ലാതെ നിറം എന്ന് വിശേഷിപ്പിച്ചവരുടെ ചിത്രം ബഹിഷ്കരിക്കണം എന്നാവശ്യപെട്ടും സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുകയാണ് ഒരു സംഘം ആളുകൾ.
സോഷ്യൽ മീഡിയയിൽ നടക്കുന്ന ബഹിഷ്കരണാഹ്വാനം ഇപ്പോൾ തെരുവിലേക്ക് കൂടിയെത്തിക്കഴിഞ്ഞു. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങളാണ് ഈ വിവാദത്തിന്റെ പേരിൽ ഷാരൂഖ് ഖാന്റെ കോലം കത്തിച്ചു കൊണ്ട് തെരുവിലേക്ക് ഇറങ്ങിയത്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും, ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടുള്ള ബോയ്കോട്ട് പത്താൻ കാമ്പയിനുകളും ഇപ്പോൾ നടക്കുകയാണ്. യാഷ് രാജ് ഫിലിംസിന്റെ അൻപതാം ചിത്രമായ പത്താനിൽ വില്ലനായി എത്തുന്നത് ജോൺ എബ്രഹാമും, അതിഥി താരമായി എത്തുന്നത് സൽമാൻ ഖാനുമാണ്. വാർ എന്ന ബ്ലോക്ക്ബസ്റ്റർ ഒരുക്കിയതിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ചിത്രമാണ് പത്താൻ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.