ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണി പ്രധാന വേഷം ചെയ്യുന്ന തമിഴ് ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഒരു ഹൊറർ കോമഡി ചിത്രമായി ഒരുക്കിയ ഓ മൈ ഗോസ്റ്റിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഈ ചിത്രത്തിലെ ദുമംഗ എന്ന വരികളോടെ തുടങ്ങുന്ന ആദ്യത്തെ ഗാനവും എത്തിയിരുന്നു. ഗാന സേട്ടു, ഗാന മാസ്സ് മണി എന്നിവർ ചേർന്നാലപിച്ച ഈ ഗാനത്തിന്റെ ഹൈലൈറ്റ് അസാധാരണമായ ഗ്ലാമർ പ്രദർശനവുമായി എത്തിയ സണ്ണി ലിയോണിയുടെ കിടിലൻ നൃത്തമായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ കണ്ണാടി കണ്ണാല എന്ന ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. വൈക്കം വിജയലക്ഷ്മി, ആരതി എം എൻ അശ്വിൻ എന്നിവർ ആലപിച്ച ഈ ഗാനം രചിച്ചത് പാ വിജയ് ആണ്. ജാവേദ് റിയാസാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്റ്റൈലിഷ് തലൈവി എന്ന വിശേഷണത്തോടെയാണ് അണിയറ പ്രവർത്തകർ സണ്ണി ലിയോണിയെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സണ്ണി ലിയോണി ഉൾപ്പെടെയുള്ള ഗ്ലാമർ നായികമാരുടെ നൃത്തമാണ് ഇപ്പോൾ വന്ന ഗാനത്തിന്റെയും ഹൈലൈറ്റ്. കിടിലൻ ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഈ ചിത്രത്തിന്റെ ടീസറിൽ അതീവ സുന്ദരിയായാണ് സണ്ണി ലിയോണി എത്തിയത്. സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക്, രവി മാറിയ, മൊട്ട രാജേന്ദ്രൻ, തങ്കദുരൈ, കെ പി വൈ ബാല, ജി പി മുത്തു എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ആർ യുവാനാണ്. ദീപക് ഡി മേനോൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അരുൾ ഇ സിദ്ധാർഥാണ്. വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ്, വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഡി വീരശക്തി, കെ ശശികുമാർ എന്നിവർ ചേർന്നാണ് ഓ മൈ ഗോസ്റ്റ് നിർമ്മിച്ചിരിക്കുന്നത്.
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
This website uses cookies.