കുറച്ചു നാളുകൾക്ക് ശേഷം പാർവതി വീണ്ടും നവമാധ്യമങ്ങളിൽ താരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറെനാളായി പാർവതിയെ അലട്ടിയ ഒരു വിഷയത്തിന്റെ പരിസമാപ്തി കൂടിയാണ് ഇത്തവണ സംഭവിച്ചത് എന്ന് വേണമെങ്കിൽ പറയാം. പലപ്പോഴും പാർവതിയുടെതുറന്ന് പറച്ചിലുകളും പ്രസ്താവനകളും വലിയ വിവാദമായി മാറിയിട്ടുണ്ട്. അത്തരത്തിൽ അവസാനമായി പുറത്തു വന്ന് വിവാദമായ ഒന്നായിരുന്നു കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നടന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മമ്മൂട്ടി അഭിനയിച്ച കസബ എന്ന ചിത്രത്തെക്കുറിച്ച് പാർവ്വതി നടത്തിയ വിവാദ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയതിനൊപ്പം പാർവ്വതിക്ക് മാധ്യമങ്ങളിൽ നിന്നും വലിയ ഭീഷണികളും നേരിടേണ്ടി വന്നു. ഇപ്പോഴിതാ അതിനെല്ലാം പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഏഷ്യാനെറ്റ് ഫിലിം അവാർഡ് നടന്നത്.
കഴിഞ്ഞദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് പാർവതിയെ ആയിരുന്നു ടേക്ക് ഓഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിനായിരുന്നു പാർവതിയെ അവാർഡിനായി തിരഞ്ഞെടുത്തത്. മികച്ച നടിയായി തിരഞ്ഞെടുത്ത പാർവതിക്ക് അവാർഡ് നൽകാൻ വേദിയിലെത്തിയതാവട്ടെ മെഗാസ്റ്റാർ മമ്മൂട്ടിയും. മമ്മൂട്ടി തന്നെയാണ് പാർവതിയെ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിലേക്ക് നടന്നടുത്ത പാർവതിയെ ചിലർ കൂകി വിളിച്ചെങ്കിലും നിശബ്ദരാക്കാൻ മമ്മൂട്ടി അവരോട് ആവശ്യപ്പെടുകയായിരുന്നു. വേദിയിലെത്തിയ പാർവ്വതി അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിച്ച് അവാർഡ് കൈപ്പറ്റി. പിന്നീട് മമ്മൂട്ടി പാർവ്വതിയെ ചേർത്ത് നിർത്തി അഭിനന്ദിക്കുകയും ചെയ്തു. ചെയ്തു. അവാർഡിനർഹയാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് പാർവ്വതി തന്റെ പ്രസംഗം ചുരുക്കി. എന്തായാലും കസബ വിവാദത്തിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് വലിയൊരു അറുതി തന്നെ വന്നിരിക്കുന്നു എന്നു കരുതാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.