സൂപ്പർ ഹിറ്റുകളായ കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത തെലുങ്ക് സംവിധായകനായ പ്രശാന്ത് വര്‍മ തന്റെ പുത്തൻ ചിത്രവുമായി എത്തുകയാണ്. അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ഹനുമാൻ എന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ടീസർ റീലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്. വരുന്ന നവംബർ 15 നാണ് ഇതിന്റെ ടീസർ എത്തുന്നത്. പ്രശാന്ത് വര്‍മ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ തേജ സജ്ജയാണ് നായകനായി എത്തുന്നത്. അമൃത അയ്യർ നായിക വേഷം ചെയ്യുന്ന ഈ ചിത്രം പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ കെ നിരഞ്‍ജൻ റെഡ്ഢിയാണ് നിർമ്മിക്കുന്നത്. മെഗാ ബഡ്ജറ്റിലാണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.
ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് ഹനുമാൻ എന്ന ചിത്രം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ ശിവേന്ദ്രയാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ഹനുമാൻ റീലീസ് ചെയ്യും. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യരാജ്, ദീപക് ഷെട്ടി തുടങ്ങിയ ജനപ്രിയ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ പുറത്ത് വന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഏതായാലും ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന തെന്നിന്ത്യൻ ചിത്രങ്ങളിലൊന്ന് തന്നെയാണ് ഹനുമാൻ. ടൈറ്റിൽ ഇതായത് കൊണ്ട് തന്നെ രാമായണ കഥയുമായി ചിത്രത്തിന് വല്ല ബന്ധവുമുണ്ടോ എന്ന ആകാംക്ഷയിൽ കൂടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.