ആക്ഷേപ ഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രങ്ങൾ മലയാളി പ്രേക്ഷകർ എന്നും സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ വിമർശിക്കുന്ന, അതിനെ രസകരമായി അവതരിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഇവിടെ ക്ലാസ്സിക്കുകളായി മാറിയിട്ടുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ. ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത ഈ ചിത്രം ആഗോള റിലീസായി ആണ് എത്തുന്നത്. കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ഈ സിനിമയുടെ ടീസർ, ട്രൈലെർ, അതുപോലെ രസകരമായ ഗാനങ്ങൾ എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയെടുത്തത്. ആക്ഷേപ ഹാസ്യവും പ്രണയവുമെല്ലാം കോർത്തിണക്കിയൊരുക്കിയ രസകരമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ഇതിന്റെ ഓരോ ടീസറുകളും നമ്മുക്ക് നൽകുന്ന സൂചന.
സഖാവ് ദിനേശൻ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും വേഷമിട്ട ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആൻ ശീതളാണ്. വിഷ്ണു പ്രസാദ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസും ഇതിനു സംഗീത സംവിധാനം നിർവഹിച്ചത് ഷാൻ റഹ്മാനുമാണ്. പ്രദീപ് കുമാർ കാവുംതറയാണ് പടച്ചോനെ ഇങ്ങള് കാത്തോളീ രചിച്ചിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.