സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയൊരുക്കിയ പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റിൽ നിന്നും മെഗാ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ആർ ജെ ഷാൻ രചിച്ച ഈ മാസ്സ് ക്രൈം ത്രില്ലർ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തിൽ കോരിച്ചൊരിയുന്ന മഴ പെയ്യുമ്പോഴും പാപ്പന് തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്നത് തന്നെ ഈ ചിത്രം നേടുന്ന വലിയ വിജയമാണ് സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ ഗൾഫിലും, അമേരിക്കയിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലുമടക്കമുള്ള മലയാള സിനിമാ വിപണികളിൽ കൂടി റിലീസ് ചെയ്യുന്ന പാപ്പൻ ഇപ്പോൾ ലോകമെമ്പാടും അറുനൂറിലധികം സ്‌ക്രീനുകളിലാണ് കളിക്കുന്നത്. ഗൾഫിൽ നൂറ്റിയെട്ട് ലൊക്കേഷനുകളിൽ റിലീസ് ചെയ്ത ഈ ചിത്രം യു എസ് എ യിലും വമ്പൻ റിലീസാണു നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഗൾഫ്, യു എസ് എ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
കേരളത്തിൽ നേടിയ വലിയ വിജയം ഈ ചിത്രത്തിന്റെ വിദേശ റിലീസിന് നൽകിയ ഊർജം ചെറുതൊന്നുമല്ല. കേരളത്തിൽ റിലീസ് ചെയ്ത 250 ൽ അധികം തീയേറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോകളുമായി തകർത്തോടുമ്പോൾ, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ 132 തീയറ്ററുകളിലാണ് പാപ്പൻ റിലീസ് ചെയ്യുന്നത്. വമ്പൻ തുകയ്ക്കാണ് ഈ ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ റിലീസ് അവകാശം വിറ്റു പോയത്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ഇപ്പോൾ പാപ്പൻ കുതിച്ചു കൊണ്ടിരിക്കുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി അഭിനയിച്ച സുരേഷ് ഗോപിക്കൊപ്പം തന്നെ, പോലീസ് വേഷത്തിലെത്തിയ നീത പിള്ളൈ, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, ഷമ്മി തിലകൻ എന്നിവരും ഇതിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.