[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചിരിയുടെ പുത്തൻ കാഴ്ചകൾ സമ്മാനിക്കാൻ സബാഷ് ചന്ദ്രബോസ് ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ

ജനപ്രിയ നടന്മാരായ വിഷ്ണു ഉണ്ണികൃഷ്ണനേയും ജോണി ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ അവാർഡ് ജേതാവായ ആളൊരുക്കമെന്ന ചിത്രത്തിന്റെ സംവിധായകൻ വി സി അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസെന്ന ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. കേരളത്തിൽ മികച്ച റിലീസ് നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ചുവടെ ചേർക്കുന്നു. ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ഇതിലെ ഗാനങ്ങളെന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ആദ്യാവസാനം പൊട്ടിചിരിയുണർത്തുന്ന ഒരു ചിത്രമാവും ഇതെന്നാണ് അതെല്ലാം നമ്മുക്ക് നൽകുന്ന സൂചന. 1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ഈ ചിത്രത്തിൽ ജനപ്രിയ താരങ്ങളാണ് നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്.

ഇർഷാദ്, ധർമജൻ, ജാഫർ ഇടുക്കി, സുധി കോപ്പ, സ്നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്., ശ്രീജ ദാസ്, അദിതി, ബാലു, സഫ്‌വാൻ എന്നിവരും അഭിനയിച്ച ഈ ചിത്രം, അന്നത്തെ കാലത്ത് ഒരു കളർ ടിവിയുണ്ടാക്കുന്ന പ്രശ്‌നമാണ് ഏറെ രസകരമായി പറയുന്നതെന്നാണ് സൂചന. സജിത്ത് പുരുഷൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റ് ചെയ്തത് സ്റ്റീഫൻ മാത്യു എന്നിവരാണ്. ഹാസ്യത്തിനൊപ്പം പ്രണയവും ചിത്രത്തിന്റെ കഥയുടെ ഭാഗമാണെന്നാണ് സൂചന. സംവിധായകൻ വിസി അഭിലാഷ് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം ഇന്ദ്രൻസാണ് നേടികൊടുത്ത് വി സി അഭിലാഷിന്റെ ആദ്യ ചിത്രമായ ആളൊരുക്കമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.