ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രമായ പാപ്പൻ ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്. ആദ്യ ദിനം സുരേഷ് ഗോപി ആരാധകരും യുവ പ്രേക്ഷകരും ഏറ്റെടുത്ത ഈ ചിത്രത്തെ ഇപ്പോൾ കുടുംബ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെ ഈ ചിത്രത്തിന്റെ എല്ലാ ഷോകളും ഹൗസ്ഫുൾ ആയാണ് കളിച്ചതു. മാത്രമല്ല, ആദ്യ ദിനത്തിൽ അൻപതോളം എക്സ്ട്രാ ഷോകളാണ് പാപ്പൻ കളിച്ചതെങ്കിൽ, രണ്ടാം ദിനം അത് നൂറോളമായി എന്നും റിപ്പോർട്ടുകൾ പറയുന്നു.ആദ്യ മൂന്ന് ദിവസംകൊണ്ട് ഈ സുരേഷ് ഗോപി ചിത്രം ഇതിനോടകം തന്നെ 10 കോടി കളക്ഷൻ നേടി എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരു മാസ്സ് ക്രൈം ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് ആർ ജെ ഷാൻ, സംവിധാനം ചെയ്തത് ജോഷി എന്നിവരാണ്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, നൈല ഉഷ, നീത പിള്ളൈ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.