മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പൻ നേടുന്ന വിജയത്തിന്റെ സന്തോഷത്തിലാണ്. മാസ്റ്റർ ഡയറക്ടർ ജോഷി ഒരുക്കിയ ഈ ചിത്രം സൂപ്പർ ഹിറ്റായാണ് മുന്നേറുന്നത്. സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തിയ ഈ ക്രൈം ത്രല്ലർ പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. പാപ്പന്റെ വിജയത്തിന് ശേഷം സുരേഷ് ഗോപി ചെയ്യാൻ പോകുന്നത് മറ്റൊരു മാസ്സ് ആക്ഷൻ ചിത്രമായ ഒറ്റക്കൊമ്പനാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് രചിച്ച്, മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ചിത്രം ഷൂട്ടിങ്ങിനു മുൻപേ ചില വിവാദങ്ങളിൽ പെടുകയും ഇതിന്റെ ചിത്രീകരണം കോടതി തടയുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പ്രശ്നങ്ങൾ എല്ലാം നീങ്ങിയെന്നും ഇതിന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കുമെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം ആയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വമ്പൻ ബഡ്ജറ്റില് ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന് വിദേശത്തും ഷൂട്ടിംഗ് ഉണ്ടെന്നും, ഒരു ഇന്റർനാഷണൽ എയർപോർട്ടിൽ പ്രൈവറ്റ് വിമാനത്തിൽ ഷൂട്ട് ചെയ്യാനുള്ള അനുവാദത്തിനായി കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി പറയുന്നു. ഇനി ബ്രേക്ക് ഇല്ലാത്ത ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ തെലുങ്കു സൂപ്പർ നായിക അനുഷ്ക ഷെട്ടിയോ ബോളിവുഡ് നായികയായ സോനാക്ഷി സിൻഹയോ പ്രധാന സ്ത്രീ കഥാപാത്രം ചെയ്യുമെന്നാണ് വിവരം. ബിജു മേനോനും ഇതിൽ ഒരു പ്രധാന വേഷം ചെയ്യുമെന്ന് സൂചനയുണ്ട്. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.