രണ്ടായിരത്തിന്റെ തുടക്കം മുതൽ മലയാളസിനിമയിൽ നിറഞ്ഞുനിന്ന നടിയാണ് ഗോപിക. മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഇവർ മുൻനിര താരമായിരുന്നു. വെറുതെ ഒരു ഭാര്യയിൽ ഉൾപ്പെടെ വ്യത്യസ്ത വേഷങ്ങൾ ചെയ്ത് സജീവമായി നിന്ന സമയത്താണ്, 2008ൽ നടി വിവാഹിതയായി സിനിമ വിട്ടത്. ഭർത്താവിനൊപ്പം അയർലൻഡിൽ സെറ്റിലായ താരം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തെങ്കിലും, 2013ൽ ഇറങ്ങിയ ഭാര്യ അത്ര പോര എന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി ഗോപിക വീണ്ടുമെത്തി.
സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ, ഗോപികയുടെ വിശേഷങ്ങൾ അറിയുന്നതും വളരെ വിരളമായാണ്. എന്നാൽ, ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. അവധിക്ക് നാട്ടിലെത്തിയപ്പോൾ കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന ഗോപികയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നടിയുടെ സഹോദരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, ഭർത്താവും മക്കളും അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ എല്ലാവരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളിലാണുള്ളത്. വിവാഹത്തിന് മുൻപ് സിനിമയിൽ കണ്ടത് പോലെ അതീവ സുന്ദരിയാണ് താരമിപ്പോഴുമെന്ന് ആരാധകർ പറയുന്നു. പുതിയ ചിത്രങ്ങൾ കണ്ടാൽ പ്രായം 37 ആയെന്ന് തീരെ പറയില്ലെന്നും ചിലർ കമന്റിൽ കുറിച്ചു.
പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച ഗോപിക ഫോർ ദി പീപ്പിൾ, ഓട്ടോഗ്രാഫ് (തമിഴ്), ചാന്തുപൊട്ട്, വേഷം, കീർത്തിചക്ര, നേരറിയാൻ സിബിഐ, പച്ചക്കുതിര, സ്മാർട്ട് സിറ്റി, അലിഭായ്, പോത്തൻവാവ തുടങ്ങിയ സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സിനിമയിൽ ഗോപിക എന്ന് അറിയപ്പെടുന്ന താരത്തിന്റെ യഥാർഥ പേര് ഗേളി ആന്റോ എന്നാണ്. അയർലൻഡിൽ ജോലി ചെയ്യുന്ന മലയാളിയായ അജിലേഷാണ് ഭർത്താവ്. ഇവർക്ക് ആമി എന്ന മകളും, ഏദൻ എന്ന മകനുമുണ്ട്. കുട്ടികളുമൊത്ത് കുടുംബസമേതം താരം അയർലൻഡിലാണ് സ്ഥിരതാമസം. സിനിമയിലേക്ക് തിരികെ എത്താൻ ആഗ്രഹമുണ്ടെന്നും അതിന് തന്റെ കുടുംബവും ഭർത്താവും നല്ല പിന്തുണ നൽകുന്നുണ്ടെന്നും ഗോപിക വിവാഹത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.