1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച നിവിൻ പോളി- എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ചപ്പോൾ ഒരു സൂപ്പർ ഹിറ്റ് കൂടി മലയാള സിനിമയ്ക്കു ലഭിച്ചിരിക്കുകയാണ്. നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ, മൂന്നാം വാരത്തിലേക്കു കടക്കുമ്പോഴും ഹൗസ്ഫുൾ ഷോകൾ നേടി വലിയ വിജയമാണ് കരസ്ഥമാക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്തും തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. മികച്ച തീയേറ്റർ അനുഭവമാണ് മഹാവീര്യർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതെന്നതാണ് ഇതിന്റെ വിജയ കാരണം. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള ഒരു രാഷ്ട്രീയവും പറയുന്ന ചിത്രം അവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ ഒളിഞ്ഞിരിക്കുന്ന വ്യത്യസ്ത തലങ്ങളുടെ ഡീക്കോഡിങ് കൂടി സോഷ്യൽ മീഡിയ നടത്തിയതോടെ പ്രേക്ഷകർക്ക് ചിത്രം കൂടുതൽ ആസ്വാദ്യകരമായി മാറി.
ക്ലൈമാക്സിൽ പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം പരിഹരിക്കാൻ, ക്ലൈമാക്‌സ് ഭാഗത്തിൽ വരുത്തിയ ചെറിയ മാറ്റം കാരണം ഇപ്പോൾ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കയ്യടി നൽകുന്ന ഈ ചിത്രം പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.