[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് നിത്യ മേനോൻ

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന ഒരാളാണ് നിത്യ മേനോൻ. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നിത്യ ബോളിവുഡിലും ശ്രദ്ധ നേടിയിട്ടുണ്ട്. മോഹൻലാൽ നായകനായ ആകാശഗോപുരം എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നിത്യ പിന്നീട് ഒരുപിടി മികച്ച വേഷങ്ങൾ ഇവിടെയും ചെയ്തു. ഇന്ദു വി.എസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആര്‍ട്ടിക്കിള്‍ 19 (1) (എ) ആണ് നിത്യയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. നേരിട്ടിട്ടുള്ള ഒറ്റിറ്റി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ വിജയ് സേതുപതി, ഇന്ദ്രജിത് എന്നിവരും വേഷമിട്ടിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ സിനിമക്കിപ്പോൾ ലഭിക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ പ്രചരണാർത്ഥം ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് നിത്യ.

ബോഡി ഷെയ്‌മിങ് ഏറെ നേരിട്ടിട്ടുണ്ടെന്നും, ചിലർ ചിന്തിക്കുന്നത് അവർ മനസ്സിൽ കരുതുന്നത് പോലെ നമ്മൾ ജീവിക്കണമെന്നുമാണെന്നു നിത്യ പറയുന്നു. ഇടക്കൊക്കെ അത്തരം കാര്യങ്ങൾ തന്നെ ബാധിച്ചിട്ടുണ്ടെന്നും പിന്നീട് അത് താൻ ശ്രദ്ധിക്കാതെയായി എന്നും നിത്യ പറഞ്ഞു. ശരീരത്തിന് ഭാരമുണ്ടെങ്കിൽ അയാൾ ഒന്നും ചെയ്യാതെ വെറുതെ തിന്നുകൊണ്ട് ഇരിക്കുക മാത്രമാണെന്നാണ് ചിലർ പറഞ്ഞു വെക്കുന്നതെന്നും, ആരോഗ്യ പ്രശ്നനങ്ങൾ മുതൽ ഹോർമോണൽ ബാലൻസ് തെറ്റുന്നത് വരെ ഭാരം വർധിക്കാൻ കാരണമാകാറുണ്ടെന്നും നിത്യ വിശദീകരിച്ചു. താൻ ഭക്ഷണ പ്രിയയായ ഒരാളല്ല എന്ന് പറഞ്ഞ നിത്യ, ശരീര ഭാരം എന്നൊരു നമ്പറല്ല നമ്മളെ നിർവ്വചിക്കുന്നതെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. ആളുകളുടെ മനസ്സ് ചുരുങ്ങി പോകുമ്പോഴാണ് ബോഡി ഷെയ്‌മിങ് പോലത്തെ കാര്യങ്ങളിലേക്ക് അവർ ചെന്നെത്തുന്നതെന്നും നിത്യ പറയുന്നു.

ഫോട്ടോ കടപ്പാട്: ഫേസ്ബുക്

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.