ഇന്നലെയാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ യാത്ര എന്ന തെലുങ്ക് സിനിമയുടെ ട്രൈലെർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ ഗംഭീര അഭിപ്രായം ആണ് ഈ ട്രൈലെർ നേടിയെടുക്കുന്നത്. തെലുങ്കു സിനിമാ പ്രേമികളും വൈ എസ് ആർ ആരാധകരുമെല്ലാം ഗംഭീര പ്രശംസയാണ് ഈ ട്രെയിലറിനും മമ്മൂട്ടിക്കും നൽകുന്നത്. ഈ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽഖർ സൽമാൻ പറഞ്ഞ വാചകം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ ചെയ്യാൻ ഒരാൾക്ക് മാത്രമേ സാധിക്കു എന്നാണ് ദുൽഖർ പറയുന്നത്. തന്റെ അച്ഛൻ ആണെങ്കിലും ഒരു ആരാധകൻ എന്ന നിലയിൽ ആണ് താൻ അദ്ദേഹത്തെ ഏറ്റവും കൂടുതൽ നോക്കി കാണുന്നത് എന്ന സൂചനയും ദുൽഖർ തരുന്നു.
മഹി വി രാഘവ് സംവിധാനം ചെയ്ത ഈ ചിത്രം അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമാണ്. വരുന്ന ഫെബ്രുവരി ഏഴിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് സൂചന. വിജയ് ചില്ലയും ശശിദേവി റെഡ്ഢിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിൽ സുഹാസിനി, ജഗപതി ബാബു, അനസൂയ, പോസാനി കൃഷ്ണ മുരളി, റാവു രമേശ്, സച്ചിൻ ഖാഡെക്കാർ, വിനോദ് കുമാർ, ജീവ എന്നിവരും അഭിനയിക്കുന്നുണ്ട്. കെ കൃഷ്ണ കുമാർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിൽ ബാഹുബലിയിൽ അഭിനയിച്ച ആശ്രിത എന്ന പ്രശസ്ത നടിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.