മഞ്ജു വാര്യർ എന്ന നടിയെ സംബന്ധിച്ച് 2019 എന്ന വർഷം ഒരു ഭാഗ്യം വർഷം ആയിരുന്നു എന്ന് തന്നെ പറയാം. കാരണം മഞ്ജു തൊട്ടതു എല്ലാം പൊന്നാക്കിയ വർഷമാണ് ഇത്. മഞ്ജു നായികാ വേഷം ചെയ്തു ഈ വർഷം ആദ്യം റിലീസ് ചെയ്ത ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിച്ച രണ്ടാമത്തെ മാത്രം മലയാള സിനിമ ആയി എന്നതിനൊപ്പം 200 കോടിയുടെ ബിസിനസ്സ് നടത്തിയ ആദ്യ മലയാള ചിത്രവുമായി. അതിലെ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രം ആയി മഞ്ജു നടത്തിയ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അതിനു ശേഷം മഞ്ജു തന്റെ പ്രതിഭ കാണിച്ചത് തമിഴിൽ ആണ്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ധനുഷ് ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജു, അതിലെ പച്ചൈയമ്മാൾ എന്ന കഥാപാത്രം ആയി വിസ്‍മയിപ്പിക്കുന്ന പ്രകടനം ആണ് നൽകിയത്. സാക്ഷാൽ ഉലക നായകൻ കമൽ ഹാസൻ വരെ ഈ ചിത്രം കണ്ടതിനു ശേഷം മഞ്ജുവിനെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിരുന്നു. ആ ചിത്രവും നൂറു കോടി ക്ലബിൽ ഇടം പിടിച്ചു.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത റോഷൻ ആൻഡ്രൂസ് ചിത്രമായ പ്രതി പൂവൻ കോഴിയും ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടി സൂപ്പർ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതിലെ മാധുരി എന്ന് പേരുള്ള കഥാപാത്രം ആയി അതിഗംഭീര പ്രകടനം ആണ് മഞ്ജു വാര്യർ കാഴ്ച വെച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ മാസ്സ് പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. അങ്ങനെ മൂന്നു വമ്പൻ ഹിറ്റുകളും അതിലെല്ലാം കിടിലൻ പ്രകടനവും നൽകികൊണ്ട് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ താൻ തന്നെ ആണെന്നുള്ള കാര്യം മഞ്ജു വാര്യർ അടിവരയിട്ടു കാണിച്ചു തന്നു കഴിഞ്ഞു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.