മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ഒമർ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും പിന്നീട് ഒരുപാട് യുവാക്കൾക്ക് സിനിമയിൽ അവസരം നൽകിയ സംവിധായകനാണ് ഒമർ ലുലു. ഒരു അടാർ ലൗവ് എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ മലയാള സിനിമയെ മാർക്കറ്റ് ചെയ്യുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇരിക്കുന്ന ഒമർ ലുലു എല്ലാ വിഷയങ്ങളിലും കൃത്യമായി അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പുത്തൻ ആശയങ്ങളും ട്രോളുകളും ഫേസ്ബുക്കിൽ പങ്കുവെക്കാറുണ്ട്. ഒമർ ലുലുവിന്റെ പുതിയ ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്.
ജനപ്രിയ നായകൻ ദിലീപിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും ചിത്രവുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലാഭവന്റെ മിമിക്സ് കാസറ്റ് പപ്പ കൊണ്ട് വരുമെന്നും അങ്ങ് ദുബായിൽ വെച്ചു തന്നെ അത് കണ്ട് തുടങ്ങിയതാണന്ന് ഒമർ സൂചിപ്പിക്കുകയുണ്ടായി. അന്ന് മുതൽ ദിലീപിനെ ഇഷ്ടമാണെന് ഒമർ ലുലു വ്യക്തമാക്കിയിരിക്കുകയാണ്. കലാഭവന്റെ ട്രൂപ്പിൽ ഒരുപാട് നാൾ ഉണ്ടായിരുന്ന വ്യക്തിയാണ് ദിലീപ്. മിമിക്രി കലാകാരനായാണ് ദിലീപ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. അരുൺ ഗോപിയ്ക്ക് ശേഷം ദിലീപിനെ ഏറെ ഇഷ്ടമുള്ള മറ്റൊരു സംവിധായകനായി മാറിയിരിക്കുകയാണ് ഒമർ ലുലു. പവർ സ്റ്റാർ എന്ന ബാബു ആന്റണി ചിത്രമാണ് ഒമർ ലുലുവിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.