മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവ ധോണി സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തയാണ്. മലയാളം പാട്ടുകൾ പാടിയാണ് സിവ ധോണി മലയാളികൾക്കിടയിൽ ഏറെ പ്രശസ്തയായതു. മലയാളിയായ ഒരു ആയ ആണ് സിവ ധോണിയെ മലയാളം പാട്ടുകൾ പാടാൻ പഠിപ്പിച്ചത്. ഈ കുഞ്ഞു മലയാളം പാട്ടുകൾ പാടുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിട്ടുണ്ട്. ഇപ്പോഴിതാ സിവ ധോണി തമിഴ് പറയുന്ന വിഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.. മറ്റാരോടും അല്ല തന്റെ അച്ഛനായ ധോണിയോട് തന്നെയാണ് സിവ തമിഴിൽ സംസാരിക്കുന്നതു.
എപ്പടിയ ഇരിക്കിങ്കെ എന്ന മകളുടെ തമിഴിൽ ഉള്ള ചോദ്യത്തിന് നല്ലാ ഇരിക്കിങ്കെ എന്ന് ധോണിയും തമിഴിൽ മറുപടി പറയുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ ആയതു കൊണ്ട് തന്നെ തമിഴ് നാട്ടിൽ ധോണിക്ക് വമ്പൻ ആരാധക വൃന്ദമാണുള്ളത്. അതുകൊണ്ടു തന്നെ ഈ വീഡിയോ ധോണിയുടെ തമിഴ് ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. സിവ ധോണി എന്ന ഈ കുരുന്നു ഒരിക്കൽ കൂടി എല്ലാവരുടെയും മനസ്സ് കീഴടക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. മഹേന്ദ്ര സിങ് ധോണി- സാക്ഷി ധോണി ദമ്പതികളുടെ ഏക മകൾ ആണ് സിവ ധോണി. ഇപ്പോൾ ഇന്ത്യയിൽ ഉള്ള ധോണി അടുത്ത മാസം അവസാനത്തോടെ ഓസ്‌ട്രേലിയയിൽ ഉള്ള ഇന്ത്യൻ ടീമിനൊപ്പം ചേരും. ജനുവരിയിൽ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രെലിയ ഏകദിന പരമ്പരക്ക് ആയാണ് ധോണി പോകുന്നത്. ഐപിഎൽ വേദികളിലും ധോണിയുടെ മകൾ സിവ ഇപ്പോൾ സ്ഥിരം സാന്നിധ്യമാണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.