[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫോർ ജി മൊബൈൽ സിമ്മിലും ഒടിയൻ; പ്രമോഷന്റെ പുത്തൻ തലങ്ങളിലേക്ക് മോഹൻലാൽ ചിത്രം..!

കേരളം കാത്തിരിക്കുന്ന ഒടിയൻ മാണിക്യൻ നമ്മുക്ക് മുന്നിൽ എത്താൻ ഇനി ആഴ്ചകൾ മാത്രം. മലയാള സിനിമയുടെ തമ്പുരാനായ മോഹൻലാൽ നായകനായ ഈ ബ്രഹ്മാണ്ഡ ചിത്രം വരുന്ന ഡിസംബർ പതിനാലിന് റിലീസ് ചെയ്യാൻ പോവുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രം ഇപ്പോൾ പ്രമോഷന്റെ പുത്തൻ തലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒടിയൻ പ്രതിമകൾ ഇറക്കിയുള്ള പ്രമോഷൻ കേരളത്തിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. അതിനു പുറകെ വന്ന ഒടിയൻ മൊബൈൽ ആപ്പ്ളിക്കേഷനും മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചു. ഇപ്പോഴിതാ മലയാള സിനിമയിൽ ആദ്യമായി അതിനൂതനമായ ഒരു പ്രമോഷൻ തന്ത്രവുമായി വന്നിരിക്കുകയാണ് ഒടിയൻ ടീം.

ഫോർ ജി മൊബൈൽ സിമ്മിലും ഒടിയൻ പോസ്റ്ററുകൾ പ്രിന്റ് ചെയ്തുള്ള പ്രമോഷൻ തന്ത്രം ആണത്. എയർടെൽ ഫോർ ജി നെറ്റ് വർക്കുമായി ചേർന്നാണ് ഒടിയൻ ടീം ഈ പ്രമോഷൻ തന്ത്രവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എയർടെൽ പുറത്തിറക്കുന്ന പുതിയ സ്മാർട്ട് ഫോൺ ഫോർ ജി സിമ്മിൽ നമ്മുക്ക് കാണാം ഒടിയൻ ചിത്രത്തിന്റെ പോസ്റ്റർ. ഈ സിമ്മിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഹരികൃഷ്ണനും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ വില്ലൻ ആയി എത്തുന്നത് പ്രകാശ് രാജ് ആണ്. പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

22 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

22 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.