മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് താരം. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മണാലിയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന താരത്തിന്റെ തിരക്കഥ രചിച്ചത് മലയാളത്തിലെ പ്രശസ്ത സബ്ടൈറ്റിൽ വിദഗ്ദനായ വിവേക് രഞ്ജിത്താണ്. ആട്ടവും പാട്ടും കോമെഡിയും പ്രണയവുമെല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് ഫൺ ചിത്രമായാണ് താരം ഒരുക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. നിവിൻ പോളിക്കൊപ്പം വിനയ് ഫോർട്ടും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. നിഖില വിമൽ, കൃഷ്ണ ശങ്കർ, കയാദു ലോഹർ, നമിത കൃഷ്ണമൂർത്തി എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
പ്രേമം, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം വിനയ്‌യും നിവിൻ പോളിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് താരം. മലയാളത്തില്‍ മരക്കാര്‍, ലൂസിഫര്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉണ്ട ഉള്‍പ്പെടെ നൂറിന് മുകളിൽ ചിത്രങ്ങൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിൽ ഒരുക്കിയിട്ടുള്ള വിവേക് രഞ്ജിത് ആയിരുന്നു വിനയ് ഗോവിന്ദിന്റെ ആദ്യ ചിത്രമായ കിളി പോയിയുടെ സഹ രചയിതാവ്. പോളി ജൂനിയർ പിക്ച്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രദീഷ് വർമയും സംഗീത സംവിധാനം നിർവഹിക്കുന്നത് രാഹുൽ രാജുമാണ്. നാളെ എത്തുന്ന സാറ്റർഡേ നൈറ്റ് എന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് നിവിൻ പോളിയുടെ ഏറ്റവും പുതിയ റിലീസ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.