[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അസാധാരണ ഗ്ലാമർ പ്രദർശനവുമായി സ്റ്റൈലിഷ് തലൈവി എത്തുന്നു; സണ്ണി ലിയോണിയുടെ ഹൊറർ കോമഡി ഓ മൈ ഗോസ്റ്റ് ട്രൈലെർ കാണാം

ബോളിവുഡ് സൂപ്പർ ഗ്ലാമർ നായികാ താരമായ സണ്ണി ലിയോണി അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ തന്നെ പുറത്ത് വന്ന് സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒരു ഹൊറർ കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഓ മൈ ഗോസ്റ്റിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഹാസ്യവും ഹൊറർ, ആക്ഷൻ സീനുകളും ഒപ്പം സണ്ണി ലിയോണിയുടെ ഗ്ലാമർ പ്രദർശനവും നിറഞ്ഞ ഈ ചിത്രം യുവ പ്രേക്ഷകർക്ക് ഒരു വിരുന്നാവുമെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. സ്റ്റൈലിഷ് തലൈവി എന്ന വിശേഷണത്തോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സണ്ണി ലിയോണിയെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഗ്ലാമർ ലുക്കിന് പുറമെ, കിടിലൻ ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു കഥാപാത്രമാണ് സണ്ണി ലിയോണി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

സണ്ണി ലിയോണിക്കൊപ്പം സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ആർ യുവാനാണ്. വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ്, വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഡി വീരശക്തി, കെ ശശികുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് ധരൻ കുമാറാണ്. ജാവേദ് റിയാസ് സംഗീത സംവിധാനം നിർവഹിച്ച ഇതിലെ ദുമംഗ എന്ന വരികളോടെ തുടങ്ങുന്ന ആദ്യത്തെ ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അരുൾ ഇ സിദ്ധാർഥാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.