[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗർഭിണികളായി പാർവതിയും നിത്യയും പത്മപ്രിയയും; അഞ്ജലി മേനോന്റെ ‘വണ്ടർ വുമൺ’ ട്രെയ്‌ലർ കാണാം

‘ബാ​ഗ്ലൂർ ഡെയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായിക അഞ്ജലി മോനോൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘വണ്ടർ വുമൺ’ന്റെ ട്രെയിലർ റിലീസ് ചെയ്തു. വ്യത്യസ്ത സ്വഭാവക്കാരായ ഗർഭിണികളെയും അവരുടെ ആശങ്കകളെയും പ്രേക്ഷകർക്ക് കാണിച്ചു തരുന്ന ട്രെയിലറിൽ പാർവതിയും നിത്യയും സയനോരയും പത്മപ്രിയയും ​ഗർഭിണികളായെത്തുന്നു. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ ​ഗർഭകാലത്ത് അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം നവംബർ 18 ന് സോണി ലിവ്വിലൂടെ പ്രേക്ഷകരിലേക്കെത്തും.

റോണയായി നിത്യയും മിനിയായി പാർവ്വതിയും വേണിയായി പത്മപ്രിയയും സയയായി സയനോരയും എത്തുന്ന ചിത്രത്തിൽ നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് മറ്റ് താരങ്ങൾ. മനീഷ് മാധവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്. 4 വർഷത്തെ ഇടവേളക്ക് ശേഷം അഞ്ചലി മോനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ആർഎസ്‍വിപി മൂവീസ്’, ‘ഫ്ലൈയിം​ഗ് യൂണികോൺ എൻറർടെയ്ൻ‍മെൻറ്’ എന്നീ ബാനറുകളിൽ റോണി സ്ക്രീവാലയും ആഷി ദുവാ സാറയും ചേർന്നാണ് നിർമ്മിക്കുന്നത്. ഇം​ഗ്ലീഷിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നസ്രിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘കൂടെ’യാണ് ഒടുവിലായി തിയറ്റർ റിലീസ് ചെയ്ത അഞ്ചലി മോനോൻ ചിത്രം.

ഒരു പ്രഗ്നൻസി ഡിറ്റക്ഷൻ കിറ്റിന്റെ ചിത്രം നിത്യ മേനോൻ, പാർവ്വതി തിരുവോത്ത് തുടങ്ങി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്ക് പങ്കുവെച്ചുകൊണ്ട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ‘വണ്ടർ വുമൺ’ന്റെ പ്രഖ്യാപനം അഞ്ചലി മേനോൻ നടത്തിയത്. ചിത്രത്തിന്റെ ആദ്യ പടി മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നതിന്റെ അടയാളമാണ് ആ പോസ്റ്ററിന് പ്രേക്ഷകരിൽ വരുത്തിയ ആകാംക്ഷ.

webdesk

Recent Posts

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 days ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 days ago

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

4 days ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

7 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 week ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

This website uses cookies.