തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിലാണ് ഇപ്പോൾ യുവ താരം നിവിൻ പോളി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രമാണത്. ഐതിഹ്യമാലയിലെ കഥകളെ അടിസ്ഥാനമാക്കി നടത്തിയ റിസർച്ചുകൾക്കു ശേഷം, ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രം ഇതിഹാസ തുല്യനായ കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ജീവിത കഥയാണ് പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് 20 കോടി രൂപയ്ക്കു മുകളിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തെ കുറിച്ച് നിവിൻ പോളി മാധ്യമങ്ങളോട് ചില കാര്യങ്ങൾ പങ്കു വെച്ചിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഇതെന്ന് പറഞ്ഞ നിവിൻ പോളി , ഇതൊരു വലിയ കഥാപാത്രവുമാണ് എന്ന് പറഞ്ഞു.
ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷവും നിവിൻ പോളി മറച്ചു വെച്ചില്ല. കായംകുളം കൊച്ചുണ്ണി പ്രേക്ഷകർക്ക് ഒരു ദൃശ്യ വിസ്മയം ആകുമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസും പറഞ്ഞു. കേരളാ- കർണാടകം അതിർത്തിയിൽ ഉള്ള കാസർഗോഡ് ജില്ലയിലെ രാമാടി എന്ന ഗ്രാമത്തിൽ സെറ്റിട്ടാണ് ഇപ്പോൾ ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്.ഇനി ശ്രീലങ്കയിലും ഈ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകും.
അടുത്ത വർഷം പകുതിയോടെ കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത് . രണ്ടു ദിവസം മുൻപേ തമിഴ് സൂപ്പർ താരമായ സൂര്യയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജ്യോതികയും കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ സൗഹൃദ സന്ദർശനം നടത്തിയിരുന്നു.
അമല പോൾ നായിക ആയെത്തുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ , ബാബു ആന്റണി, ശരത് കുമാർ എന്നിവരും അഭിനയിക്കുന്നുണ്ട്. ബോളിവുഡിൽ നിന്നുള്ള ക്യാമറാമാൻ ബിനോദ് പ്രധാൻ ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിൽ സൗണ്ട് ഡിസൈനിങ് നിർവഹിക്കുന്നത് ബാഹുബലി എന്ന ചിത്രത്തിന് സൗണ്ട് ഡിസൈനിങ് നിർവഹിച്ച സതീഷ് ആണ്.
ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഒരുപാട് മികച്ച ടെക്നിഷ്യന്മാർ ഈ ചിത്രത്തിൽ ജോലി ചെയ്യും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.