നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ക്യാമ്പസ് മൂവി അധികം വൈകാതെ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഒരു കൂട്ടം പുതുമുഖങ്ങളെ അണി നിരത്തി പുതുമുഖങ്ങൾ തന്നെ ഒരുക്കിയ ഈ അടിപൊളി ക്യാമ്പസ് എന്റെർറ്റൈനെർ ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്.
ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഇതിനോടകം വലിയ പ്രതീക്ഷകൾ ഉണർത്തിയിട്ടുണ്ട്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിലെ മേക്കിങ് വിഡിയോയും അതിൽ ഉപയോഗിച്ച മെക്ക് ആന്തവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
ജിമ്മിക്കി കമ്മലിന് ശേഷം കേരളത്തിലെ യുവാക്കൾ ഏറ്റെടുക്കാൻ പോകുന്ന ഗാനമായി ഈ മേക് ആന്തം മാറുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ പറയുന്നത്. പ്രേക്ഷകരെ ഈ ചിത്രത്തിനായി കാത്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ക്വീൻ ഈ മാസം തന്നെ പ്രദർശനം ആരംഭിക്കുമെന്നാണ് സൂചന. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു ദ്രുവങ്ങള്‍ 16 എന്ന പ്രശസ്ത തമിഴ് സിനിമയുടെ അസോസിയേറ്റ് ക്യാമറാമാന്‍ ആയിരുന്ന സുരേഷ് ഗോപിയാണ് .
സാഗർ ദാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏതായാലും റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ കണ്ട ക്വീൻ മേക്കിങ് വീഡിയോ വലിയ പ്രതീക്ഷ തന്നെയാണ് ഈ ചിത്രത്തിന് മേൽ ഉണർത്തിയിരിക്കുന്നതു.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.