[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘ഒരു കഥ സൊല്ലട്ടുമാ’; വിജയ് സേതുപതിയോടൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മഞ്ജു വാര്യർ

ഷാർജയിൽ വെച്ച് നടന്ന ഏഷ്യവിഷൻ അവാർഡിൽ പങ്കെടുക്കാൻ വൻ താരനിരയായിരുന്നു എത്തിയത്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂ‍ർ, സഞ്ജയ് ദത്ത് തുടങ്ങിയവർക്ക് പുറമെ മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ, മഞ്ജു വാര്യർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. തമിഴകത്തുനിന്നും വിജയ് സേതുപതി ആയിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. സേതുപതിക്ക് അവാർഡ് നൽകാനായി മഞ്ജു വാര്യരെയും വേദിയിൽ വിളിച്ചിരുന്നു. ‘വിജയ്, ഒരു കഥ സൊല്ലട്ടുമാ’…എന്ന മുഖവുരയോടെയാണ് മഞ്ജു സംസാരിച്ച് തുടങ്ങിയത്.

താൻ വിജയ്‌യുടെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തിൻറെ എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും മഞ്ജു പറയുകയുണ്ടായി. വിജയ് സേതുപതിയോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും ഉടനെ ഉണ്ടാകട്ടെയെന്നും മഞ്ജു വാര്യർ ആഗ്രഹം പ്രകടിപ്പിച്ചു. മഞ്ജു വാരിയറുടെ കടുത്ത ആരാധകനാണ് താനെന്നും ആദ്യമായാണ് നേരിൽ കാണുന്നതെന്നും ഇതിന് മറുപടിയായി വിജയ് സേതുപതി വ്യക്തമാക്കി. ‘മഞ്ജുവിന്റെ സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നെങ്കിലും നേരിൽകാണണെന്നും വിചാരിച്ചിരുന്നു. അത്ര സുന്ദരിയാണ് ഇവർ. ഇപ്പോൾ നേരിൽ കാണാൻ കഴിഞ്ഞു.’–വിജയ് സേതുപതി പറഞ്ഞു. മോഹൻലാലിൻറെ തന്മാത്രയിൽ അഭിനയത്തെ പുകഴ്ത്താനും വിജയ് മറന്നില്ല. തന്മാത്രയിലെ അഭിനയംകണ്ട് തകർന്ന് പോയെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിജയ് പറഞ്ഞു.

സൂപ്പർഡീലക്സ് എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ട്രാൻസ്ജെൻഡറുടെ വേഷത്തിലാകും വിജയ് എത്തുക. ഫഹദും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കയ്യിൽ നെയിൽ പോളിഷ് അണിഞ്ഞ് സൂപ്പർഡീലക്സിലെ ഗെറ്റപ്പിലാണ് അദ്ദേഹം അവാർഡ് ചടങ്ങിലും പങ്കെടുക്കാനെത്തിയത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.