[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗോവ ചലച്ചിത്രമേളയിൽ മലയാളത്തിന്റെ അഭിമാനമുയര്‍ത്തി പാര്‍വ്വതി; പ്രത്യേക ജൂറി പുരസ്കാരം ടേക്ക് ഓഫിന്

48ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിയായി പാര്‍വതി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതി പുരസ്‌കാരത്തിന് അര്‍ഹയായത്. ആദ്യമായാണ് മലയാള സിനിമയെ തേടി ഇങ്ങനെ ഒരു പുരസ്‌കാരം എത്തുന്നത്. ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണന് പ്രത്യേക ജൂറി പരാമര്‍ശവും ചിത്രത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി നേഴ്‌സുമാര്‍ക്കും അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി പാര്‍വ്വതിയും മഹേഷ് നാരായണനും പറയുകയുണ്ടായി.

ഇറാഖിൽ അകപ്പെട്ടുപോകുന്ന സമീറയെന്ന മലയാളി നഴ്സിന്റെ വേഷമായിരുന്നു ‘ടേക്ക് ഓഫി’ൽ പാർവതി അവതരിപ്പിച്ചത്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
ഉത്തർപ്രദേശ് വനിതാക്ഷേമമന്ത്രി റീത്ത ബഹുഗുണ ജോഷി യാണ് പാർവതിക്ക് പുരസ്‌കാരം സമ്മാനിച്ചത്. രജതമയൂരത്തിനൊപ്പം 10 ലക്ഷം രൂപയാണു സമ്മാനം. സ്പെഷൽ ജൂറി പ്രൈസായി മഹേഷ് നാരായണന് രജതമയൂരവും 15 ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു.

ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം അമിതാഭ് ബച്ചൻ സ്വന്തമാക്കി. ഫ്രഞ്ച് ചിത്രം ‘120 ബീറ്റ്സ് പെർ മിനുറ്റ്’ മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം നേടി. റൊബാൻ കപ്പീല്യോ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ അഭിനയത്തിന് അർജന്റീനിയൻ താരം നയുവെൽ പെരെസ് ബിസ്കയർ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഏയ്ഞ്ചൽസ് വെയർ വൈറ്റ്’ ഒരുക്കിയ ചൈനയുടെ വിവിയൻ ക്യുവിനാണ് മികച്ച സംവിധായികയ്ക്കുള്ള രജതമയൂരം. ബൊളീവിയയിൽ നിന്നുള്ള കിറോ റൂസോയ്ക്കാണ് പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.