[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിവിൻ പോളി അടുത്ത മോഹൻലാൽ; മനസ്സ് തുറന്ന് നടി ഗായത്രി സുരേഷ്..!

ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നായികയാണ് ഗായത്രി സുരേഷ്. തന്റെ തൃശൂർ സ്ലാങ്ങിലൂടെയും ഈ നടി ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുത്തു. ഇപ്പോഴിതാ തന്റെ ആരാധകരുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ ഒരു ചോദ്യോത്തര വേളയിൽ ഒരുപാട് കാര്യങ്ങളെ കുറിച്ചു മനസ്സു തുറന്നിരിക്കുകയാണ് ഈ നടി. അതിൽ വളരെ ശ്രദ്ധ നേടുന്ന ഒന്നാണ് മലയാളത്തിന്റെ യുവ താരമായ നിവിൻ പോളിയെ കുറിച്ചുള്ള ഗായത്രിയുടെ കാഴ്ചപ്പാട്. നിവിൻ പോളിയെ കുറിച്ചുള്ള അഭിപ്രായം ഒരാൾ ചോദിച്ചപ്പോൾ ഗായത്രി പറയുന്നത് അടുത്ത മോഹൻലാൽ ആണ് നിവിൻ എന്നാണ്. സിദ്ധാർഥ് ശിവ ഒരുക്കിയ സഖാവ് എന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ഗായത്രി സുരേഷ് അഭിനയിച്ചിട്ടുണ്ട്.

അതുപോലെ മോഹൻലാൽ, മമ്മൂട്ടി എന്നിവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നുള്ള ചോദ്യത്തിന് രണ്ടു പേരെയും ഇഷ്ടമാണെന്ന് നടി പറയുന്നു. മോഹൻലാലിനെ അദ്ദേഹത്തിന്റെ അഭിനയ മികവ് കാരണം ഇഷ്ടപ്പെടുമ്പോൾ മമ്മൂട്ടിയെ ഇഷ്ടം അദ്ദേഹത്തിന്റെ പഴ്സണാലിറ്റി കാരണമാണ് എന്നാണ് ഗായത്രി പറയുന്നത്. ആസിഫ് അലി എന്ന നടൻ വളരെയധികം നമ്മുക്ക് അടുപ്പം തോന്നുന്ന പ്രകൃതമുള്ള വ്യക്തിയാണെന്നും അതുപോലെ ദളപതി വിജയ്, സൂര്യ, തല അജിത് എന്നിവരിൽ എപ്പോഴും കൂടുതൽ ഇഷ്ടം വിജയ്‌യോടാണ് എന്നും ഗായത്രി വ്യക്തമാക്കുന്നു. താൻ ഇപ്പോൾ സിംഗിൾ ആണെന്നും ഒരുപാട് വൈകാതെ തന്നെ കല്യാണം ഉണ്ടാകുമെന്നും ഗായത്രി ആരാധകരുമായുള്ള സംവാദത്തിനിടെ സൂചിപ്പിക്കുന്നുണ്ട്. സഖാവ്, ജമ്ന പ്യാരി, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക, ചിൽഡ്രൻസ് പാർക്ക് തുടങ്ങി ഒട്ടേറെ പ്രശസ്ത ചിത്രങ്ങളിൽ ഗായത്രി സുരേഷ് അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.