[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രജനികാന്ത്, വിജയ്, ചിരഞ്ജീവി എന്നിവർക്കൊപ്പം അഭിനയിച്ചു; ഇനി ആ സൂപ്പർ താരത്തോടൊപ്പം അഭിനയിക്കണം: വിജയ് സേതുപതി..!

തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി എല്ലാത്തരം വേഷങ്ങൾ ചെയ്യാനും തയ്യാറാവുന്ന നടനാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലൊക്കെ അഭിനയിക്കുന്ന വിജയ് സേതുപതി, കമൽ ഹാസൻ, മോഹൻലാൽ , എം ജി ആർ എന്നിവരുടെ കടുത്ത ആരാധകനാണ് താൻ എന്ന് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ തനിക്കു ഏറ്റവും പ്രീയപ്പെട്ട നടൻ ആണ് മോഹൻലാൽ എന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരായി താൻ കാണുന്നത് മോഹൻലാൽ, കമൽ ഹാസൻ എന്നിവരെയാണെന്നും വിജയ് സേതുപതി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനോടുള്ള തന്റെ ആരാധന ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ് വിജയ് സേതുപതി. മാസ്റ്റർ എന്ന തമിഴ് ചിത്രത്തിന്റെ പ്രചരണാർത്ഥം ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ്സ് തുറന്നതു.

ഇതിനോടകം വിജയ്, രജനികാന്ത്, ചിരഞ്ജീവി എന്നിവർക്കൊപ്പം അഭിനയിച്ച, തന്റെ ഇനിയുള്ള ആഗ്രഹം മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുകയാണ് എന്നാണ് വിജയ് സേതുപതി പറയുന്നത്. കമൽ ഹാസനൊപ്പം വിക്രം എന്ന ചിത്രത്തിൽ വിജയ് സേതുപതി അഭിനയിക്കാൻ പോകുന്നു എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ട് വന്നിരുന്നു. രജനികാന്തിനൊപ്പം കാർത്തിക് സുബ്ബരാജ് ചിത്രമായ പേട്ടയിൽ അഭിനയിച്ച വിജയ് സേതുപതി മാസ്റ്ററിൽ ദളപതി വിജയ്ക്ക് ഒപ്പവും സൈ രാ നരസിംഹ റെഡ്‌ഡിയിൽ ചിരഞ്ജീവിക്ക്‌ ഒപ്പവും അഭിനയിച്ചു. മലയാളത്തിൽ ജയറാം ചിത്രമായ മാർക്കോണി മത്തായിയിൽ അഭിനയിച്ച വിജയ് സേതുപതി ഇപ്പോൾ നവാഗതയായ ഇന്ദു വി എസ് ഒരുക്കിയ 19 (1) (a) എന്ന ചിത്രത്തിലും അടുത്തിടെ അഭിനയിച്ചു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.