[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കിടിലൻ ലുക്കിൽ മോഹൻലാൽ; സോഷ്യൽ മീഡിയ ഇളക്കി മറിച്ചു ആറാട്ടിന്റെ പുതിയ പോസ്റ്റർ..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഒരിക്കൽ കൂടി സോഷ്യൽ മീഡിയ ഇളക്കി മറിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആറാട്ട് എന്ന പുതിയ ചിത്രത്തിന്റെ മൂന്നാം പോസ്റ്റർ ഇന്ന് വൈകുന്നേരം പുറത്തു വന്നു. നേരത്തെ പ്രഖ്യാപിക്കാതെ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു സർപ്രൈസ് ആയാണ് പോസ്റ്റർ പുറത്തു വന്നതെങ്കിലും ഇപ്പോൾ ഈ പോസ്റ്റർ തരംഗമായി മാറുകയാണ്. കറുത്ത ഷർട്ടിട്ട്, മുണ്ടുടുത്തു കിടിലൻ ലുക്കിലാണ് മോഹൻലാൽ ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് രചിച്ചിരിക്കുന്നതു ഉദയ കൃഷ്ണയാണ്. ഇൻഡസ്ട്രി ഹിറ്റായ പുലി മുരുകന് ശേഷം ഉദയ കൃഷ്ണ മോഹൻലാലിനു വേണ്ടി രചിച്ച ചിത്രമാണ് ആറാട്ട്.

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്നാണ് ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ആറാട്ട് കോമെഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണെന്നാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരിക്കുന്നത്. രാഹുൽ രാജ് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ, റിയാസ് ഖാൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായിക ശ്രദ്ധ ശ്രീനാഥ്‌ ആണ്. ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം മെയ് മാസത്തിൽ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനെട്ടു കോടി രൂപ ബഡ്ജറ്റിലാണ് ആറാട്ട് ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.