ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നായികയാണ് ഗായത്രി സുരേഷ്. തന്റെ തൃശൂർ സ്ലാങ്ങിലൂടെയും ഈ നടി ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുത്തു. ഇപ്പോഴിതാ തന്റെ ആരാധകരുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ ഒരു ചോദ്യോത്തര വേളയിൽ ഒരുപാട് കാര്യങ്ങളെ കുറിച്ചു മനസ്സു തുറന്നിരിക്കുകയാണ് ഈ നടി. അതിൽ വളരെ ശ്രദ്ധ നേടുന്ന ഒന്നാണ് മലയാളത്തിന്റെ യുവ താരമായ നിവിൻ പോളിയെ കുറിച്ചുള്ള ഗായത്രിയുടെ കാഴ്ചപ്പാട്. നിവിൻ പോളിയെ കുറിച്ചുള്ള അഭിപ്രായം ഒരാൾ ചോദിച്ചപ്പോൾ ഗായത്രി പറയുന്നത് അടുത്ത മോഹൻലാൽ ആണ് നിവിൻ എന്നാണ്. സിദ്ധാർഥ് ശിവ ഒരുക്കിയ സഖാവ് എന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ഗായത്രി സുരേഷ് അഭിനയിച്ചിട്ടുണ്ട്.
അതുപോലെ മോഹൻലാൽ, മമ്മൂട്ടി എന്നിവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നുള്ള ചോദ്യത്തിന് രണ്ടു പേരെയും ഇഷ്ടമാണെന്ന് നടി പറയുന്നു. മോഹൻലാലിനെ അദ്ദേഹത്തിന്റെ അഭിനയ മികവ് കാരണം ഇഷ്ടപ്പെടുമ്പോൾ മമ്മൂട്ടിയെ ഇഷ്ടം അദ്ദേഹത്തിന്റെ പഴ്സണാലിറ്റി കാരണമാണ് എന്നാണ് ഗായത്രി പറയുന്നത്. ആസിഫ് അലി എന്ന നടൻ വളരെയധികം നമ്മുക്ക് അടുപ്പം തോന്നുന്ന പ്രകൃതമുള്ള വ്യക്തിയാണെന്നും അതുപോലെ ദളപതി വിജയ്, സൂര്യ, തല അജിത് എന്നിവരിൽ എപ്പോഴും കൂടുതൽ ഇഷ്ടം വിജയ്‌യോടാണ് എന്നും ഗായത്രി വ്യക്തമാക്കുന്നു. താൻ ഇപ്പോൾ സിംഗിൾ ആണെന്നും ഒരുപാട് വൈകാതെ തന്നെ കല്യാണം ഉണ്ടാകുമെന്നും ഗായത്രി ആരാധകരുമായുള്ള സംവാദത്തിനിടെ സൂചിപ്പിക്കുന്നുണ്ട്. സഖാവ്, ജമ്ന പ്യാരി, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക, ചിൽഡ്രൻസ് പാർക്ക് തുടങ്ങി ഒട്ടേറെ പ്രശസ്ത ചിത്രങ്ങളിൽ ഗായത്രി സുരേഷ് അഭിനയിച്ചിട്ടുണ്ട്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.