‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നിവിൻ പോളി നായകൻ. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക് ച്ചേർസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ദുബായിൽ വെച്ച് സംഘടിപ്പിച്ചു.
ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നത് ഷാരിസ് മുഹമ്മദാണ്. ചിത്രത്തിലെ മറ്റു താരങ്ങളെകുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡിജോ ജോസ് ആൻറണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം ചിത്രമാണ്. ചിത്രത്തിൻറെ ടൈറ്റിലും കൂടുതൽ വിവരങ്ങളും വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിടും.
ചിത്രത്തിന് ചായാഗ്രഹണം നിർവഹിക്കുന്നത് സുദീപ് ഇളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം നിർവഹിക്കുന്നത് സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത് സാരംഗ്, മ്യൂസിക് ജെയിക്സ് ബിജോയ് ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേമംലാൽ തുടങ്ങിയവരാണ്.
പുതുമുഖ താരങ്ങളെ വച്ച് ക്വീൻ എന്ന ഹിറ്റ് സിനിമയും, കഴിഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ജനഗണ മന എന്ന പൃഥിവിരാജ് ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയുന്ന ഈ ചിത്രവും ബോക്സ് ഓഫീസിൽ വൻ വിജയമായിരിക്കുമെന്നാണ് നിലവിൽ ഉള്ള വിലയിരുത്തലുകൾ
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.